ഭര്‍ത്താവിനെ കൊന്നു, റിയാലിറ്റി ഷോയില്‍ കുന്പസാരം
ചെന്നൈ: കഥയല്ലിത് ജീവിതം എന്നത് ഒരു റിയാലിറ്റി ഷോയുടെ പേരാണ്. ഈ വാര്‍ത്ത വായിക്കുന്നവരോട് ലേഖകന്‍ പറയാനുള്ളതും ഇത് തന്നെയാണ്. കഥയല്ല, ജീവിതം തന്നെയാണ് ഈ പറയാന്‍ പോകുന്നത്. കാമുകനെയും കൂട്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാര്യം റിയാലിറ്റി ഷോയില്‍ വെച്ച് കുമ്പസാരിച്ച 39 കാരിയായ സ്ത്രീയുടെ ജീവിതകഥയാണിത്.
2010 ല്‍ ഭര്‍ത്താവ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കാര്യമാണ് 39 കാരിയായ ബേബി കല ടി വി റിയാലിറ്റി ഷോയില്‍ തുറന്ന് പറഞ്ഞത്. കാമുകനായ ഗൗരി ശങ്കറിന്റെ സഹായത്തോടെയാണത്രെ കല ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലില്‍ നടന്ന റിയാലിറ്റി ഷോയിലാണ് കല ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

കാമുകനായ ഗൗരി ശങ്കര്‍ മറ്റൊരു സ്ത്രീയുമായതിന്റെ പക തീര്‍ക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇപ്പോള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാര്യങ്ങള്‍ പുറത്ത് വിട്ടത് എന്നാണ് റിപ്പോര്‍ട്ട്. റിയാലിറ്റി ഷോയില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി പകയൊക്കെ തീര്‍ത്തെങ്കിലും കാമുകനായ ഗൗരീ ശങ്കറിനൊപ്പം കലയും പോലീസിന്റെ പിടിയിലായി.
15 വര്‍ഷം മുന്‍പാണ് കലയും രാധാകൃഷ്ണനും വിവാഹിതരായത്. ചെന്നൈ വില്ലുവാക്കത്തായിരുന്നു ഇവരുടെ താമസം. ഭര്‍ത്താവിനോട് വഴക്കിടാറുണ്ടായിരുന്ന കല അയല്‍വാസിയായ ഗൗരി ശങ്കറുമായി അടുപ്പത്തിലായി. രാധാകൃഷ്ണന്റെ ശല്യം ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഇവര്‍ രണ്ടുപോരും ചേര്‍ന്ന് 2010 ല്‍ ഈ കൊല നടത്തിയത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications