വര്‍ഷത്തില്‍ 365 ദിവസവും ഓരോ പെണ്ണുങ്ങള്... സുന്ദര്‍ രാമുവിന്റെ ഡേറ്റിംഗ് എന്തിന്?
ചെന്നൈ: സുന്ദര്‍ രാമു എന്ന പേര് കേട്ടിട്ടുണ്ടോ... ഒരു പക്ഷേ ചി തമിഴ് സിനിമകളിലെങ്കില്‍ നിങ്ങള്‍ ഇയാളെ കണ്ടിട്ടുണ്ടാകും. അതിനുമപ്പുറം തമിഴകത്തെ അറിയപ്പെടുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ് സുന്ദര്‍ രാമു.
ഒരു വര്‍ഷത്തില്‍ 365 ദിവസങ്ങള്‍. ഓരോ ദിവസവും ഓരോ സ്ത്രീയുടെ കൂടെ ഡേറ്റിംഗ്. അതാണിപ്പോള്‍ രാമുവിന്റെ രീതി.
ഡേറ്റിംഗ് എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് വിരിയുന്ന ആ അശ്ലീലച്ചിരിയുണ്ടല്ലോ... അതങ്ങ് മാറ്റിവച്ചേക്കൂ. രാമു നിങ്ങളുദ്ദേശിയ്ക്കുന്ന രീതിയില്‍ ഡേറ്റിംഗ് നടത്തുന്ന ആളല്ല. പിന്നെ എന്താണ് സുന്ദര്‍ രാമുവിന്റെ ഉദ്ദേശം?

ഈ ഡേറ്റിംഗ് അതല്ല
വളരെ റൊമാന്റിക് ആയാണ് പലരും ഡേറ്റിംഗിനെ കാണുന്നത്. എന്നാല്‍ സുന്ദര്‍ രാമു എന്ന ഈ മനുഷ്യന് ഓരോ ദിവസവും വ്യത്യസ്തരായ സ്ത്രീകള്‍ക്കൊപ്പം ഡേറ്റിംഗ് നടത്തുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്.

ഇതിങ്ങനെയാണ്
ഓരോ ദിവസവും ഓരോ സ്ത്രീയ്ക്കൊപ്പം ഒരു നേരത്തെ ഭക്ഷണം. അല്പം കുശലാന്വേഷണം. കുറച്ച് ഫോട്ടോസ്. അത്രയേ ഉള്ളൂ രാമുവിന്റെ ഡേറ്റിംഗ്

പണം മുടക്കാതെ
സുന്ദര്‍ രാമുവിനൊപ്പം ഡേറ്റ് ചെയ്യുന്നവര്‍ തന്നെ അതിനുള്ള സ്ഥലം കണ്ടെത്തണം. ഭക്ഷണത്തിന്റെ പൈസ മുടക്കുകയും വേണം.

ആ പണം എന്ത് ചെയ്യും
ഇത്തരത്തില്‍ പണം സ്വരൂപിയ്ക്കുകയാണ് സുന്ദര്‍ രാമു ചെയ്യുന്നത്. ഇങ്ങനെ സ്വരൂപിയ്ക്കുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് എല്ലാ മാസവും കൈമാറും.

പുതുമ
ഓരോ ദിവസവും പുതിയപുതിയ ആളുകളെ പരിചയപ്പെടാം എന്നതാണ് സുന്ദറിനെ ഇതില്‍ ഏറ്റവും സന്തോഷിപ്പിയ്ക്കുന്ന കാര്യം.

21 കാരുമുതല് 105 കാരി വരെ
21 വയസ്സുള്ള പെണ്‍കുട്ടി മുതല്‍ 105 വയസ്സുളള വയോധികയ്ക്കൊപ്പം വരെ സുന്ദര്‍ ഡേറ്റിംഗ് നടത്തിയിട്ടുണ്ട്. പോണ്ടിച്ചേരിയിലായിരുന്നു ആ 105 വയസ്സുകാരി സുഹൃത്ത്. 10 മണിക്കൂര്‍ കാറോടിച്ചാണ് അവിടെ എത്തിയത്.

സെലിബ്രിറ്റികള്‍
താരങ്ങളായ ഐശ്വര്യ, ശ്രിയ ശരണ്‍ തുടങ്ങി നിരവധി പേര്‍ക്കൊപ്പം സുന്ദര്‍ ഇത്തരത്തില്‍ ഡേറ്റിംഗ് നടത്തിയിട്ടുണ്ട്.

തുടങ്ങിയത് ഈ വര്‍ഷം തന്നെ
2015 ന്റെ തുടക്കത്തില്‍ തന്നെയാണ് സുന്ദര്‍ രാമു തന്റെ ഡേറ്റിംഗ് യജ്ഞം തുടങ്ങിയത്. അത് ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു.

നടന്
ധനുഷും ഐശ്വര്യയും ഒന്ന് ചേര്‍ന്ന ത്രീ എന്ന സിനിമ ഓര്‍ക്കുന്നുണ്ടോ... അതിലുണ്ട് ഈ സുന്ദര്‍ രാമു.

തീയേറ്റര്‍ ആക്ടര്‍
നാടകമാണ് സുന്ദര്‍ രാമുവിന്റെ പ്രധാന തട്ടകങ്ങളില്‍ ഒന്ന്. ചില ഹ്രസ്വ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. അതിനൊപ്പമാണ് ഫാഷന്‍ ഫോട്ടോഗ്രാഫി.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications