Get Updates
Get notified of breaking news, exclusive insights, and must-see stories!

14 കാരിയെ 12 ലക്ഷം രൂപയ്ക്ക് വിറ്റു, മകള്‍ക്ക് വേണ്ടി അമ്മ കോടതിയില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 12 ലക്ഷം രൂപ വാങ്ങി അച്ഛന്‍ വിവാഹം ചെയ്തുകൊടുത്തതായി പരാതി. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. 12 വയസ്സുകാരിയായ മകളെ തിരിച്ചുകിട്ടണം എന്ന് പറഞ്ഞ് അമ്മ കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തായത്. സേലത്ത് സുരമംഗലം എയ്ഡഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

പെന്നാഡത്തെ ഒരു വ്യാപാരിയുമായി ഒക്ടോബര്‍ 12 നായിരുന്നു വിവാഹം. പന്ത്രണ്ട് ലക്ഷം രൂപ വാങ്ങിയാണ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ വിഭാര്യനായ ഇയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തത്. നേരത്തെ വിവാഹിതനായ ഇയാള്‍ രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്. പ്രാദേശിക നേതാക്കളും അടുത്ത ബന്ധുക്കളും മറ്റും വിവാഹത്തില്‍ സംബന്ധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

tamil-nadu

മകളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍. പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകനാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ അഭിഭാഷകയാണ്. കേസിന്റെ ആവശ്യത്തിനായി വീട്ടില്‍ വന്നപ്പോഴാണത്രെ ഇയാള്‍ പെണ്‍കുട്ടിയെ കണ്ടത്.

പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുത്തില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നത്രെ ഇയാളുടെ ഭീഷണി. മാത്രമല്ല, വിവാഹം നടത്തിക്കൊടുത്താല്‍ 12 ലക്ഷം രൂപയുടെ സ്വത്ത് എഴുതിത്തരാം എന്നും ഇയാള്‍ വാഗ്ദാനം ചെയ്തു. അങ്ങിനെയാണ് ഒക്ടോബര്‍ 12 ന് വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ പെണ്‍കുട്ടിയെ സോഷ്യല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കുട്ടിയെ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+