എംകെ സ്റ്റാലിൻ തമിഴ്നാടുകാരുടെ റിയൽ ഹീറോ, മഴക്കെടുതിയിൽ നവദമ്പതികൾക്ക് ആശിർവാദം
എംകെ സ്റ്റാലിൻ തമിഴ്നാടുകാരുടെ റിയൽ ഹീറോ, മഴക്കെടുതിയിൽ നവദമ്പതികൾക്ക് ആശിർവാദം
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ തുടരുന്ന അതി രൂക്ഷമായ മഴയിൽ വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങൾ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മഴക്കെടുതിയിൽ സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തിയും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചു അദ്ദേഹം ജനങ്ങൾക്കൊപ്പമുണ്ട്. മഴക്കെടുതിയിൽ ദുരിത ബാധിതരായ ആളുകളുടെ പരാതികൾ മുഖ്യമന്ത്രി നേരിട്ട് കേട്ടു. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഹായവും സ്റ്റാലിൻ വാഗ്ധാനം ചെയ്തു.
അതേസമയം, വെള്ളക്കെട്ട് രൂക്ഷമായ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെ മുഖ്യമന്ത്രി അപ്രതീക്ഷിതമായി ഒരു വിവാഹ ചടങ്ങിൽ സാക്ഷ്യം വഹിക്കുകയും ചെയ്തു. പെരുമ്പുർ സ്വദേശികളായ ഗൌരി ശങ്കർ, മഹാലക്ഷ്മി എന്നിവരുടെ വിവാഹത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. വിവാഹ ദിനത്തിൽ ഇരുവർക്കും സ്റ്റാലിൽ ആശിർവാദം നൽകി.

അതേസമയം, കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയിൽ ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചെന്നൈയുടെ സമീപ ജില്ലകളിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടയ്ക്കിടെ പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുകയാണ്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെന്നെയിലെ ടി. നഗര്‍, നുംഗമ്പാക്കം, ഗിണ്ടി അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളക്കെട്ടിലാണ്.

വിവിധയിടങ്ങളില്‍ മരം വീണും കെട്ടിടം തകര്‍ന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം അടക്കം സമീപ ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് രണ്ടു ദിവസത്തേക്ക് അവധി നൽകിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ആശയവിനിമയം നടത്തി. വെള്ളപൊക്കത്തിന് പുറകെ തമിഴ്‌നാടിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തതായും എല്ലാവരും സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ചെന്നൈയില്‍ ജലനിരപ്പ് വര്‍ധിച്ചതിനാല്‍ മൂന്ന് ജല സംഭരണികളില്‍ നിന്നാണ് വെള്ളം ഒഴുക്കിവിടുന്നത്. അതിനാല്‍ പ്രളയ മുനറിയിപ്പ് സര്‍്കകാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം റെക്കോര്‍ഡ് മഴയാണ് ഇന്നലെ രാത്രി മുതല്‍ ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട് തിരുവള്ളൂര്‍ കാഞ്ചീപുരം എന്നിവടങ്ങളിലും പെയ്യുന്നത്. ചെമ്പരമ്പാക്കം, പൂണ്ടി , പുഴല്‍ തടാകങ്ങളില്‍ പരമാവധി സംഭരണ ശേഷിയായി. ഇവിടെ 500 ക്യൂസെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications