സ്റ്റാലിന് എഴുപതാം പിറന്നാള്‍: പെണ്‍കുഞ്ഞുങ്ങള്‍ക്ക് സ്വർണ മോതിരം സമ്മാനം, വന്‍ ആഘോഷമാക്കാന്‍ ഡിഎംകെ
നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും

ചെന്നൈ: പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ എഴുപതാം ജന്മദിനം മാർച്ച് ഒന്നിന് വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ ഡി എം കെ പ്രവർത്തകർ. ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ ഡിഎംകെ. സന്നദ്ധ പരിപാടികൾ, പൊതുയോഗങ്ങൾ, കായിക മത്സരങ്ങൾ എന്നിവയ്ക്ക് പുറമെ അന്നേ ദിവസം ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്വർണ്ണ മോതിരം സമ്മാനമായി നല്‍കാന്‍ വരെയാണ് അണികളുടെ നീക്കം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന ഗംഭീര പൊതുയോഗമാണ് പാർട്ടിയുടെ ദക്ഷിണ ജില്ലാ ഘടകം സ്റ്റാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.

വിപുലമായ ആഘോഷങ്ങള്‍ക്ക് ഡിഎംകെ
ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഡി എം കെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ, ട്രഷറർ ടി ആർ ബാലു എന്നിവരാണ് പാർട്ടി അധ്യക്ഷനെ അനുമോദിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കുന്നത്. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ റാലിയില്‍ പങ്കെടുക്കുമെന്നും നേതാക്കാള്‍ വ്യക്തമാക്കുന്നു.

നവജാതശിശുക്കൾക്ക് സ്വർണ്ണമോതിരം, കർഷകർക്ക് തൈകൾ, രക്തദാന ക്യാമ്പുകൾ, കമ്മ്യൂണിറ്റി ബേബി ഷവർ പരിപാടികൾ, വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് നൽകുന്നതുൾപ്പെടെയുള്ള സഹായം, കമ്മ്യൂണിറ്റി ഉച്ചഭക്ഷണം, നേത്ര ക്യാമ്പുകൾ നടത്തി നേത്ര പരിചരണ സേവനം ഉറപ്പാക്കുക തുടങ്ങി സ്ഥാന വ്യാപകമായി ഡസന്‍ കണക്കിന് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി എം കെ നേതൃത്വം അറിയിക്കുന്നു.

കായിക മത്സരങ്ങളുടെ ഭാഗമയി ക്രിക്കറ്റ്,
കായിക മത്സരങ്ങളുടെ ഭാഗമയി ക്രിക്കറ്റ്, കബഡി ടൂർണമെന്റുകൾ, മാരത്തൺ ഇവന്റുകൾ എന്നിവയും ആസൂത്രണം ചെയ്യുന്നുണ്ട്. ഡിബേറ്റ് പ്രോഗ്രാമുകളും പരിപാടിയുടെ ലിസ്റ്റിലുണ്ട്. മധുരപലഹാര വിതരണം, പാർട്ടി പതാക ഉയർത്തൽ, പാർട്ടി പ്രചാരണ യോഗങ്ങൾ എന്നിവ എല്ലാ യൂണിറ്റ് ഡി എം കെ യൂണിറ്റ് തലത്തിലും സഘടിപ്പിക്കും.

എല്ലാ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ക്ഷേമസഹായം
ആഘോഷ പരിപാടികൾ ചർച്ച ചെയ്യുന്നതിനും അന്തിമമാക്കുന്നതിനുമായി മന്ത്രിമാരും ജില്ലാ സെക്രട്ടറിമാരും പാർട്ടി ഭാരവാഹികളും കൂടിയാലോചന യോഗങ്ങൾ നടത്തുന്നുണ്ട്. എല്ലാ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ക്ഷേമസഹായം നൽകുമെന്ന് ജില്ലാ തലവൻമാർ അറിയിച്ചു. പുതുച്ചേരിയും കേരളവും ഉൾപ്പെടുന്ന തമിഴ്‌നാടിന് പുറത്തുള്ള പാർട്ടി പ്രവർത്തകരും സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications