മോദിജി കുടുംബാംഗത്തെ പോലെ: രജനീകാന്തിന്റെ ഭാര്യ
ചെന്നൈ: ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും തമിഴകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും തമ്മിലുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ക്ക് നേട്ടം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു പാര്‍ട്ടിയ്ക്ക്. പക്ഷെ പരസ്യമായി ബി ജെ പിയ്ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ രജനി തയ്യാറല്ലായിരുന്നു. കൂടിക്കാഴ്ച തീര്‍ത്തും സൗഹൃദപരമായിരുന്നുവെന്നും അന്ന് രജനി വ്യക്തമാക്കി.
രജനിയുടെ വാക്കുകളെ കൂടുതല്‍ വിശദീകരിക്കുകയാണ് ഇപ്പോള്‍ ഭാര്യ ലതാ രജനീകാന്ത്. മോദി അടുത്ത സുഹൃത്താണെന്നാണ് രജനി പറഞ്ഞിരുന്നത്. എന്നാല്‍ ലതാ രജനീകാന്ത് പറയുന്നു മോദി തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണെന്ന്.

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് കോലാഹലം ഒന്നു കെട്ടടങ്ങിയതിന് ശേഷമാണ് മോദിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ട് താരപത്‌നി രംഗത്തെത്തിയിരിക്കുന്നത്. മോദി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്. രജനീകാന്ത് ആശുപത്രിയില്‍ കഴിയുമ്പോഴും അദ്ദേഹം വന്നു കണ്ടിരുന്നു. വീട്ടില്‍ വന്നപ്പോഴും കുടുംബാംഗത്തെ പോലെയാണ് പെരുമാറിയത്- ലത പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു രജനീകാന്തും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ഇത് കഴിഞ്ഞ്, തിരഞ്ഞെടുപ്പിന് ശേഷം ചെന്നൈയിലെ സ്റ്റെല്ല മാരീസ് പോളിങ് ബൂത്തില്‍ രജനികാന്ത് ആദ്യമെത്തി വോട്ട് രേഖപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications