India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ചിത്രം ബീസ്റ്റിനെതിരെ മുസ്ലിം ലീഗ്: ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുത്

Google Oneindia Malayalam News

ദില്ലി: റിലീസിന് മുന്നേ വിവാദങ്ങളില്‍ അകപ്പെടുന്ന സാഹചര്യം അടുത്തിടെ പുറത്തിറങ്ങിയ പല വിജയ് ചിത്രങ്ങള്‍ക്കും വന്ന് ചേർന്നിട്ടുണ്ട്. സർക്കാർ,മെർസല്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു വലിയ വിവാദങ്ങളില്‍ അകപ്പെട്ടത്. വിജയ്ക്കെതിരെ തമിഴാനാട്ടിലെ ബി ജെ പി നേതൃത്വം പരസ്യമായി രംഗത്ത് എത്തുന്ന സാഹചര്യവുമുണ്ടായി.

താരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ബി ജെ പി പ്രവർത്തകർ നടത്തിയ പ്രതിഷേധം ഒരു സമയത്ത് അക്രമാസക്തമാവുകയും ചെയ്തു. അന്ന് ബി ജെ പിയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയതെങ്കില്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിനെതിരെ മുസ്ലിം ലീഗ് മുന്നോട്ട് വരുന്നതാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ കാണാന്‍ സാധിക്കുന്നത്.

പണിക്ക് മറുപണിയും തകൃതി: അന്വേഷണ സംഘത്തിനെതിരെ സായ് ശങ്കർ ഹൈക്കോടതിയില്‍പണിക്ക് മറുപണിയും തകൃതി: അന്വേഷണ സംഘത്തിനെതിരെ സായ് ശങ്കർ ഹൈക്കോടതിയില്‍

വിജയ് നായകനാവുന്ന ബീസ്റ്റിനെതിരെ മുസ്ലിം ലീഗ്

വിജയ് നായകനാവുന്ന ബീസ്റ്റിനെതിരായിട്ടാണ് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരുക്കുന്നത്. ചിത്രത്തിന്റെ പ്രദശർനം തമിഴ്നാട്ടില്‍ നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വി എം എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ. പ്രഭാകറിനു കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ

ബീസ്റ്റില്‍ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചു

ബീസ്റ്റില്‍ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് മുസ്ലീം ലീഗ് നേതൃത്വം ആരോപിക്കുന്നത്. ഇതിനാലാണ് പ്രദർശന വിലക്കെന്ന് ആവശ്യം ഉന്നയിക്കപ്പെട്ടത്. ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്‌ലിമുകൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു

‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യം

‘ബീസ്റ്റ്' പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരില്‍ ‘ബീസ്റ്റ് ' കുവൈത്തിൽ നിരോധിച്ച കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം മുസ്ലീം ലീഗിന്റെ ആവശ്യത്തോട് സഹകരിക്കാന്‍ സർക്കാർ തയ്യാറായിട്ടില്ല. തമിഴ്നാട്ടില്‍ സർക്കാറിന് നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യത്തിന്റെ ഭാഗം കൂടിയാണ് മുസ്ലിം ലീഗ്.

cmsvideo
  റിലീസായാല്‍ അസാധാരണ സാഹചര്യം ഉണ്ടാകും' , ബീസ്റ്റിനെതിരെ മുസ്ലീംലീഗ്‌
  ബീസ്റ്റിന്റെ റിലീസിന് കുവൈത്ത് ഭരണകൂടം വിലക്ക്

  ബീസ്റ്റിന്റെ റിലീസിന് കുവൈത്ത് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയെ ഉദ്ധരിച്ചായിരുന്നു ഇത് സംബന്ധിച്ച വാർത്തകള്‍ പുറത്ത് വന്നത്. കുവൈത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ബീസ്റ്റ് കാണിക്കുന്നുണ്ടെന്നും അതിനാലാണ് ചിത്രത്തിന് കുവൈത്ത് സർക്കാർ രാജ്യത്ത് അനുമതി നിഷേധിച്ചതെന്നുമാണ് സൂചന.

  നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ്

  നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രം ഒരു ഹോസ്‌റ്റേജ് ത്രില്ലറാണ്. സന്ദർശകരെ ബന്ദികളാക്കിക്കൊണ്ട് ഭീകരർ ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാൾ ഹൈജാക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാളിൽ കുടുങ്ങിയവരില്‍ ചാരനായ ഹീറോ വിജയും ഉള്‍പ്പെടുന്നുണ്ട്. ഭീകരരെ ഇല്ലാതാക്കി ബന്ദികളെ രക്ഷിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും നായകന്റെ മറ്റ് വീര പ്രവർത്തനങ്ങളുമാണ് ബീസ്റ്റ് മുന്നോട്ട് വെക്കുന്ന പ്രമേയം.

  ഏപ്രില്‍ 13 നാണ് ചിത്രം റിലീസിന് എത്തുന്നത്.

  ഏപ്രില്‍ 13 നാണ് ചിത്രം റിലീസിന് എത്തുന്നത്. ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫ് 2 വും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് റിലീസ് 13 ലേക്ക് മാറ്റുകയായിരുന്നു. മാസ്റ്ററിന്ശേഷം വിജയ് നായകനാവുന്ന ‘ബീസ്റ്റി'ൽ പൂജ ഹെഗ്ഡെയാണ് നായിക. ചിത്രത്തിന്റെ പ്രത്യേക പ്രദർശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മിൽക്ക് ഫെഡറേഷനും രംഗത്ത് എത്തിയിരുന്നു. വിജയ്‌യുടെ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തി പാൽ പാഴാക്കാനിടയുള്ളതിനാലായിരുന്നു പ്രത്യേക പ്രദർശനം നിഷേധിക്കണമെന്ന് തമിഴ്‌നാട് മിൽക്ക് ഫെഡറേഷൻ ആവശ്യപ്പെട്ടത്.

  English summary
  Muslim League against Vijay's new movie Beast: Do not allow screening of the film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X