ബിയര്‍ വാങ്ങല്‍ വിവാദത്തില്‍; നയന്‍താരയ്‌ക്കെതിരെ ഹിന്ദു സംഘടന
ചെന്നൈ: ബീവറേജസ് ഔട്ട്‌ലറ്റില്‍ നിന്നും തെന്നിന്ത്യന്‍ നടി നയന്‍താര ബിയര്‍ വാങ്ങുന്ന വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. പേരുകേട്ട നടിയായ നയന്‍താര ഒട്ടും കൂസലില്ലാതെ പൊതു സ്ഥലത്തുനിന്നും ബിയര്‍ വാങ്ങിയത് ഏറെ അമ്പരപ്പോടെയാണ് പലരും വീക്ഷിച്ചത്.
അതിന് തൊട്ടുപിന്നാലെ നാനും റൗഡി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് നയന്‍സ് ബിയര്‍ വാങ്ങിയതെന്ന വാര്‍ത്ത വന്നതോടെ അമ്പരപ്പ് തമാശയ്ക്ക് വഴിമാറി. എന്നാല്‍, അതിനു മുന്‍പുതന്നെ വീഡിയോ വൈറലായിക്കഴിഞ്ഞതിനാല്‍ പലരും സംഭവം സത്യമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇത് നടിക്ക് ഇപ്പോള്‍ വിനയായിരിക്കുകയാണ്.

സംസ്ഥാനത്ത് മദ്യത്തിനെതിരെ വന്‍തോതിലുള്ള പ്രചരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നതെന്ന് ഹിന്ദു മക്കള്‍ കക്ഷി പറഞ്ഞു. ഇത് മദ്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് ഹിന്ദു മക്കള്‍ കക്ഷിയുടെ ചെന്നൈ സോണല്‍ സെക്രട്ടറി വീരമാണിക്കം ശിവ പറയുന്നു.
കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം പ്രചരണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, വീഡിയോ ഇപ്പോള്‍ പലര്‍ക്കും മദ്യപിക്കാനുള്ള പ്രേരണയായിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനത്ത് 20 ലക്ഷത്തോളം സ്ത്രീകള്‍ മദ്യത്തിന് അടിമകളാണ്. വീഡിയോ പുറത്തുവന്നെങ്കിലും സിനിമയില്‍ ആ രംഗം ഉള്‍പ്പെടുത്തുകയാണെങ്കില്‍ കനത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications