'ക്ഷേത്രങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല', അഹിന്ദുക്കൾക്ക് പ്രവേശനം വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിനുളളില്‍ കൊടിമരത്തിന് അപ്പുറത്തേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പാണ്.
അരുള്‍മിഗു പളനി ദന്ദായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ക്ഷേത്ര കവാടങ്ങളിലെല്ലാം തന്നെ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കണം എന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ദിണ്ടിഗല്‍ ജില്ലയിലെ പളനിയിലാണ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (എച്ച് ആര്‍ ആന്‍ഡ് സിഇ) കമ്മീഷണര്‍, പളനി ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരാണ് കേസിലെ കക്ഷികള്‍. കൊടിമരത്തിന് സമീപത്തും ക്ഷേത്രത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും ബോര്‍ഡ് സ്ഥാപിക്കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു.
ഹിന്ദു മതത്തില്‍ വിശ്വസിക്കാത്ത അഹിന്ദുക്കള്‍ക്ക് ഹൈന്ദവ ക്ഷേത്രങ്ങള ില്‍ പ്രവേശനം അനുവദിക്കരുത് എന്ന് കക്ഷികളോട് നിര്‍ദേശിക്കുന്നു. ഏതെങ്കിലും അഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രതിഷ്ഠയെ ദര്‍ശിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ ആ വ്യക്തി ആ ആരാധനാ മൂര്‍ത്തിയില്‍ വിശ്വസിക്കുന്നുവെന്നും ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാമെന്നും ക്ഷേത്ര ആചാരങ്ങള്‍ പാലിക്കാമെന്നും ഉറപ്പ് നല്‍കിയാല്‍ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കാം, എന്നും കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications