കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഥുറാം ഗോഡ്‌സേയുടെ പ്രതിമ തമിഴ്‌നാട്ടില്‍ കയറ്റാന്‍ അനുവദിക്കില്ല

  • By Gokul
Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ തമിഴ് നാട്ടില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം. ഗോഡ്‌സെയുടെ പ്രതിമ സംസ്ഥാനത്തെ 13 ജില്ലകളില്‍ സ്ഥാപിക്കുമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരിക്കെയാണ് മുഖ്യമന്ത്രി അതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമ ഒരു കാരണവശാലും തമിഴ്‌നാട്ടില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാസഭയുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതി സ്ഥാപിക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നും വിസമ്മതിക്കുകയാണെങ്കില്‍ പോലീസുകാരുടെ ഓഫീസുകളില്‍ പ്രതിമ സ്ഥാപിക്കുമെന്നും ഹിന്ദു മഹാസഭ ഭീഷണി ഉയര്‍ത്തി.

godse1

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദു മഹാസഭ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനവും അതിന് അനുമതി നല്‍കിയിട്ടില്ല. ആര്‍ എസ്എസ്സിന്റെ മൗനാനുവാദത്തോടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു മഹാസഭയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഗോഡ്‌സെയെ ദേശാഭിമാനിയായ ഉയര്‍ത്തിക്കാട്ടാനാണ് ഹിന്ദുമഹാസഭയുടെ ശ്രമം. ഗോഡ്‌സെ ദൈവതുല്യനാണെന്നാണ് അടുത്തിടെ ഹിന്ദുമഹാസഭാ നേതാവ് പറഞ്ഞിരുന്നത്. ഹിന്ദു മഹാസഭയുടെ ആസ്ഥാനത്ത് പ്രതിമ സ്ഥാപിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരിടത്തും അനുമതി ലഭിക്കാത്തതിനാല്‍ പ്രതിമ സ്ഥാപിക്കല്‍ നീണ്ടുപോവുകയാണ്.

English summary
Tamil Nadu CM O Panneerselvam says 'No statue of Godse installed in Tamil Nadu'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X