വണ്‍ഇന്ത്യ ഫേസ്ബുക്ക് പേജ് സഹായിച്ചു, കണ്ണനെ കുടുംബത്തിന് തിരിച്ചുകിട്ടി
ചെന്നൈ: സമയം പോക്കുന്ന ചാറ്റുകളും വിവാദങ്ങളും മാത്രമല്ല, സോഷ്യല്‍ മീഡിയ പേജുകള്‍ കൊണ്ട് ഉപകാരമുളള പല കാര്യങ്ങളും നടക്കും. ഫേസ്ബുക്കില്‍ അടുത്തിടെ ആവേശമായ കിച്ചങ്കനി ലൈബ്രറിക്കുള്ള പുസ്തക ശേഖരണവും നേപ്പാള്‍ സഹായവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. വണ്‍ഇന്ത്യയുടെ ഫേസ്ബുക്ക് പേജ് വഴി, മാനസികനില തെറ്റിയ യുവാവിനെ വീട്ടുകാരെ കണ്ടെത്തി ഏല്‍പ്പിക്കാന്‍ കഴിഞ്ഞതാണ് കൂട്ടത്തിലെ മറ്റൊരു സംഭവം.
മധുര സ്വദേശിയായ യുവാവിനെയാണ് വണ്‍ഇന്ത്യ തമിഴ് ഫേസ്ബുക്ക് പേജിലൂടെ കുടുംബത്തെ ഏല്‍പ്പിച്ചത്. മാനസിക നില തെറ്റിയ യുവാവ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് അലഞ്ഞുനടക്കുകയായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് വണ്‍ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ കണ്ണന് എന്ന് പേരായ ഈ യുവാവിനെ കണ്ടെത്തിയത്. കണ്ണന്റെ ചിത്രം വണ്‍ഇന്ത്യ തമിഴിന്റെ ഫേസ്ബുക്ക് പേജില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്തു.

ഏള് ലക്ഷത്തിലേറെ പേരാണ് വണ്‍ഇന്ത്യ തമിഴിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുന്നത്. ഏതാനും മണിക്കൂറുകള്‍ക്കകം പോസ്റ്റ് വൈറലാകുകയും ഷെയര്‍ ചെയ്യപ്പെട്ട് ഒട്ടേറെ ആളുകളില്‍ എത്തുകയും ചെയ്തു. സിംഗപ്പൂരില്‍ താമസിക്കുന്ന ഒരു തമിഴ്നാട് സ്വദേശി പോസ്റ്റ് കണ്ട് കണ്ണനെ തിരിച്ചറിഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്.
കണ്ണന്റെ ബന്ധുവായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു. തൂത്തുക്കുടിയിലെത്തി ബന്ധുക്കള്‍ കണ്ണനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. നെയ്ത്ത് തൊഴിലാളിയായ കണ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മധുരൈ വണ്ടിയൂര്‍ സ്വദേശിയാണ് കണ്ണന്. അടുത്ത കാലത്താണ് കണ്ണന് മാനസിക നില തെറ്റിയത് ഇതേത്തുടര്‍ന്ന് ഇദ്ദേഹം വീട് വിട്ട് പോരുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications