കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ഇന്ത്യ ഫേസ്ബുക്ക് പേജ് സഹായിച്ചു, കണ്ണനെ കുടുംബത്തിന് തിരിച്ചുകിട്ടി

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: സമയം പോക്കുന്ന ചാറ്റുകളും വിവാദങ്ങളും മാത്രമല്ല, സോഷ്യല്‍ മീഡിയ പേജുകള്‍ കൊണ്ട് ഉപകാരമുളള പല കാര്യങ്ങളും നടക്കും. ഫേസ്ബുക്കില്‍ അടുത്തിടെ ആവേശമായ കിച്ചങ്കനി ലൈബ്രറിക്കുള്ള പുസ്തക ശേഖരണവും നേപ്പാള്‍ സഹായവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. വണ്‍ഇന്ത്യയുടെ ഫേസ്ബുക്ക് പേജ് വഴി, മാനസികനില തെറ്റിയ യുവാവിനെ വീട്ടുകാരെ കണ്ടെത്തി ഏല്‍പ്പിക്കാന്‍ കഴിഞ്ഞതാണ് കൂട്ടത്തിലെ മറ്റൊരു സംഭവം.

മധുര സ്വദേശിയായ യുവാവിനെയാണ് വണ്‍ഇന്ത്യ തമിഴ് ഫേസ്ബുക്ക് പേജിലൂടെ കുടുംബത്തെ ഏല്‍പ്പിച്ചത്. മാനസിക നില തെറ്റിയ യുവാവ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് അലഞ്ഞുനടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് വണ്‍ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ കണ്ണന്‍ എന്ന് പേരായ ഈ യുവാവിനെ കണ്ടെത്തിയത്. കണ്ണന്റെ ചിത്രം വണ്‍ഇന്ത്യ തമിഴിന്റെ ഫേസ്ബുക്ക് പേജില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്തു.

oneindiatamil-missing-guy-reunite

ഏള് ലക്ഷത്തിലേറെ പേരാണ് വണ്‍ഇന്ത്യ തമിഴിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുന്നത്. ഏതാനും മണിക്കൂറുകള്‍ക്കകം പോസ്റ്റ് വൈറലാകുകയും ഷെയര്‍ ചെയ്യപ്പെട്ട് ഒട്ടേറെ ആളുകളില്‍ എത്തുകയും ചെയ്തു. സിംഗപ്പൂരില്‍ താമസിക്കുന്ന ഒരു തമിഴ്‌നാട് സ്വദേശി പോസ്റ്റ് കണ്ട് കണ്ണനെ തിരിച്ചറിഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്.

കണ്ണന്റെ ബന്ധുവായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു. തൂത്തുക്കുടിയിലെത്തി ബന്ധുക്കള്‍ കണ്ണനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. നെയ്ത്ത് തൊഴിലാളിയായ കണ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മധുരൈ വണ്ടിയൂര്‍ സ്വദേശിയാണ് കണ്ണന്‍. അടുത്ത കാലത്താണ് കണ്ണന് മാനസിക നില തെറ്റിയത് ഇതേത്തുടര്‍ന്ന് ഇദ്ദേഹം വീട് വിട്ട് പോരുകയായിരുന്നു.

English summary
Social media not only plays an important role in bridging the gap among distant family members and friends, but off late it has emerged as a major tool in reuniting some missing people with their family members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X