കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പനീര്‍ശെല്‍വം ജയലളിതയുടെ സീറ്റിലിരുന്നു

  • By Gokul
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടുള്ള അമിതമായ വിധേയത്വം മൂലം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സീറ്റില്‍ ഇരിക്കാതിരുന്ന പനീര്‍ശെല്‍വം ഒടുവില്‍ മുഖ്യമന്ത്രിയുടെ സീറ്റില്‍ ഇരുപ്പറപ്പിച്ചു. നിയമസഭാ സമ്മേളനം തുടങ്ങിയതോടെയാണ് പനീര്‍ശെല്‍വം തന്റെ സീറ്റുമാറിയിരുന്നത്. നേരത്തെ ധനമന്ത്രിയുടെ സീറ്റിലായിരുന്നു മുഖ്യമന്ത്രിയായിരുന്നപ്പോഴും പനീര്‍ശെല്‍വം ഇരുന്നിരുന്നത്.

ഭരണകക്ഷി ബെഞ്ചുകള്‍ക്ക് മുന്നിലായി രണ്ട് സീറ്റുള്ള ഇരിപ്പിടത്തിലാണ് സാധാരണ രീതിയില്‍ തമിഴ് നാട്ടിലെ മുഖ്യമന്ത്രിമാരുടെ സ്ഥാനം. ഡിഎംകെ ഭരണത്തിലിരിക്കുമ്പോള്‍ മുഖമന്ത്രിക്കൊപ്പം നിയമസഭയിലെ രണ്ടാമനും സീറ്റിന്റെ ഒരറ്റത്ത് ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ജയലളിത തനിയെയാണ് രണ്ടു സീറ്റുകളുള്ള ഇരിപ്പിടത്തില്‍ ഇരുന്നവന്നത്.

o-panneerselvam

അനധികൃ സ്വത്തു സമ്പാദനക്കേസില്‍ കോടതിവിധി എതിരായതോടെ ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് പകരം മുഖ്യമന്ത്രിയായ പനീര്‍ ശെല്‍വം ജയലളിതയുടെ സീറ്റിലിരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ കാലയളവില്‍ നേരത്തെ ധനമന്ത്രിയായിരുന്നപ്പോഴുളള സീറ്റിലാണ് പനീര്‍ശെല്‍വം ഇരുന്നത്.

എന്നാല്‍ ഇത്തവണ നിയമസഭാ സമ്മേളനം തുടങ്ങിയതോടെ പനീര്‍ ശെല്‍വം മുഖ്യമന്ത്രിയുടെ സീറ്റില്‍ത്തന്നെ ഇരുപ്പുറപ്പിച്ചു. അതേസമയം, രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ജയലളിത ഇരിക്കാറുള്ള സീറ്റില്‍ നിന്നും മാറിയാണ് പനീര്‍ ശെല്‍വം ഇരുന്നത്. പ്രതിപക്ഷത്തിന്റെ പരിഹാസം മൂലമാണോ അതോ ജയലളിതയുടെ നിര്‍ദ്ദേശപ്രകാരമാണോ പനീര്‍ശെല്‍വം സീറ്റിലിരുന്നതെന്ന് വ്യക്തമല്ല.

English summary
Panneerselvam occupies CM's seat in TN Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X