കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ മോഡിയെ തടയാന്‍ ഹരജി

Google Oneindia Malayalam News

ചെന്നൈ: മദ്രാസ് യൂനിവേഴ്‌സിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തമിഴ്‌നാട് മക്കള്‍ കക്ഷി നേതാവ് തങ്ക തമിഴ്‌വേലനാണ് പരാതി നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മോഡി ചെന്നൈയിലെത്തുന്നത്.

കടുത്ത ഹിന്ദുത്വവാദിയായ മോഡിയെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കരുതെന്നാണ് വാദം. നേരത്തെ അമേരിക്കന്‍ ഇസ്ലാമിക പണ്ഡിതയായ അമിനാ വദുദിന്റെ പ്രവേശനവും ഇത്തരത്തില്‍ തടസ്സപ്പെടുത്തിയിരുന്നു. വര്‍ഗ്ഗീയവാദിയായ ഒരാള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കുന്നത് ചിലരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് തമിഴ് വേലന്‍ ഹരജിയില്‍ ആരോപിക്കുന്നത്.

Modi

കോടതിയെ സമീപിക്കുന്നതിനു മുമ്പ് ചെന്നൈ പോലിസ് കമ്മീഷണറോടും മദ്രാസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറോറും ഈ ആവശ്യം ഉന്നയിച്ചിരുന്നു. പല്‍ക്കിവാല ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. അരുണ്‍ ഷൂറിയുടെ പുസ്തകമാണ് യൂനിവേഴ്‌സിറ്റി സെന്റിനറി ഹാളില്‍ പ്രകാശനം ചെയ്യാന്‍ പോകുന്നത്.

English summary
A PIL has been filed in Madras High Court seeking cancellation of the permission granted to a function at the Madras University campus in Chennai in which Gujarat Chief Minister Narendra Modi is to participate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X