കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിഫോമില്‍ പിടിച്ചയാളെ എസ്‌ഐ വെടിവെച്ചുകൊന്നു

Google Oneindia Malayalam News

ചെന്നൈ: പോലീസ് സ്‌റ്റേഷനില്‍ വെച്ച് സബ് ഇന്‍സ്‌പെക്ടര്‍ ഒരാളെ വെടിവെച്ചു കൊന്നു. നിസാരമായ വഴക്കിനെ തുടര്‍ന്നുണ്ടായ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാവാണ് പോലീസ് സ്‌റ്റേഷനില്‍ വെടിയേറ്റ് മരിച്ചത്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലിയിലാണ് സംഭവം.

രാമനാഥപുരത്തെ എസ് പി പട്ടണം സ്‌റ്റേഷന്‍ എസ് ഐ കാളിദാസാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. സയ്യീദ് മുഹമ്മദ് എന്നയാളാണ് മരിച്ചത്. സമീപത്തുള്ള ഒരു കച്ചവടക്കാരവുമായുള്ള കശപിശയെ തുടര്‍ന്നാണ് സയ്യീദ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

tamil-nadu

പോലീസ് സ്‌റ്റേഷനില്‍ വെച്ച് സയ്യീദ് മുഹമ്മദിനെ ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. മര്‍ദനത്തിന് പുറമെ ഇയാളെ എസ് ഐ കാളിദാസ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദേഷ്യം വന്ന സയ്യീദ് മുഹമ്മദ് കാളിദാസിന്റെ യൂണിഫോമില്‍ കടന്നുപിടിച്ചു.

ഇതില്‍ പ്രകോപിതനായ കാളിദാസ് സയ്യീദ് മുഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് റൗണ്ട് വെടി വെച്ചതായി സ്റ്റേഷനിലുണ്ടായിരുന്നവര്‍ പറഞ്ഞു. സയ്യീദ് മുഹമ്മദ് പോലീസ് സ്റ്റേഷനില്‍ വെച്ചുതന്നെ മരിച്ചു. എസ് ഐ കാളിദാസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് അയച്ചിട്ടുണ്ട്.

English summary
A sub-inspector has allegedly shot dead a man at a police station in Ramanathapuram district,Tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X