ലിംഗ കാണാന്‍ വിഐപികള്‍, ടിക്കറ്റ് വില്‍ക്കാന്‍ പോലീസ്!
ചെന്നൈ: പോലീസുകാരന്റെ ജോലിയില്‍ പെട്ടതാണോ വി ഐ പികള്‍ക്ക് സിനിമാ ടിക്കറ്റ് എടുത്തുകൊടുക്കല്‍ - നിയന്ത്രണം വിട്ട് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ചോദിച്ചുപോയതില്‍ ഒരു തെറ്റും പറയാന്‍ പറ്റില്ല. അത്രയ്ക്കും കൂടുതലാണ് ഇവര്‍ സഹിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ലിംഗ റിലീസ് ചെയ്ത ദിവസം രാഷ്ട്രീയക്കാര്‍ അടക്കമുള്ള വി ഐ പികള്‍ക്ക് സിനിമ ടിക്കറ്റ് എടുത്തുകൊടുക്കലായിരുന്നത്രെ ഇവര്‍ക്ക് പണി.
പുതിയ സിനിമ റിലീസാകുമ്പോള്‍ മാത്രമല്ല, ഐ പി എല്‍ ക്രിക്കറ്റ് കളി വന്നാലും തങ്ങള്‍ക്ക് ഇത് തന്നെയാണ് വിധിയെന്ന് പോലീസുകാര്‍ പറയുന്നു. കളി ലൈവായും സിനിമ ആദ്യദിവസവും കാണാനെത്തുന്ന വി ഐ പികളാണ് പോലീസുകാരെ നെട്ടോട്ടം ഓടിക്കുന്നത്. ഇത് പോലുള്ള ജോലികള്‍ ചെയ്ത് ചെയ്ത്, പോലീസുകാരുടെ ശരിക്കുള്ള പണി തങ്ങള്‍ മറന്നുപോകും എന്ന് വരെ ചിലര്‍ കരുതുന്നു.

പോലീസുകാര്‍ സിനിമ ടിക്കറ്റ് എടുത്തുകൊടുക്കാന്‍ പോയതോടെ ചെന്നൈയില്‍ പലയിടത്തും പട്രോളിംഗ് മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സിനിമാ തീയറ്ററിനടുത്ത് ഡ്യൂട്ടിയുള്ള പോലീസകാര്‍ക്കാണത്രെ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ കൂടുതലും. ഇതോടെ മുടങ്ങുന്നത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള ഉത്തരവാദിത്തങ്ങളാണ്.
എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് വളരെ കഷ്ടമാണ്. തങ്ങളുടെ പരിധിയില്‍ സിനിമാ തീയറ്റര്‍ ഉണ്ടെങ്കില്‍ വി ഐ പികള്‍ ടിക്കറ്റുകള്‍ ആവശ്യപ്പെടും. അവരോട് പറ്റില്ല എന്ന് പറയാനും കഴിയില്ല. ഐ പി എല്‍ മാച്ചുകളിലും അമ്പലങ്ങളിലെ പരിപാടികള്‍ക്കും ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കും സൗജന്യ പാസുകള്‍ ആവശ്യപ്പെടുന്നവരും കുറവല്ലത്രെ. ലിംഗ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് വരെ ഫ്രീ ടിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ കഷ്ടമാണ് -ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications