എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്‍എസ്‌യുഐ ടീം
പോണ്ടിച്ചേരി: അന്താരാഷ്ട്ര തലത്തില്‍ എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന പ്രൈഡ് മന്ത് (pride month) ന്റെ ഭാഗമാകാന്‍ ഒരുങ്ങി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്‍എസ്‌യുഐ ടീം. എല്‍ജിബിടി വിഭാഗത്തിന്റെ സാമൂഹിക സാമ്പത്തിക ജീവിതം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സ്ഥാപിതമായ ക്വാരിതം എന്ന സംഘടനയുമായി ചേര്‍ന്നാണ് ഷെയ്ഡ്‌സ് എന്ന് പേരിട്ട പരിപാടി സംഘടിപ്പിക്കുന്നത്.

ലോക ക്രമത്തില്‍ സാമൂഹികമായി എല്‍ജിബിടി സമൂഹത്തെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഇന്ത്യയും ആ മാറ്റത്തിന്റെ ഭാഗമാകേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയും പഴയ കാലത്തെ ചില പ്രവണതകളോടുള്ള പ്രായശ്ചിത്തവുമാണെന്നും അതിനാലാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്നും എന്‍എസ്‌യുഐ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി യൂണിറ്റ് പ്രസിഡണ്ട് ജോയല്‍ ജോര്‍ജ് പറഞ്ഞു. 28 ന് വൈകുന്നേരം 6:30ന് സൂം മീറ്റ് വഴിയാണ് പരിപാടി.
Recommended Video
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
ചടങ്ങില്‍ ക്വാരിതം പ്രസിഡണ്ട് പ്രിജിത്ത് പി.കെ, കോര്‍ഡിനേറ്റര്‍ അമിഗോസ് ഹയാന്‍ രമേശ്, റിസോഴ്‌സ് പേഴ്‌സണ്‍ ആരതി എം.ആര്‍, ജോ: സെക്രട്ടറി അഭിജിത്ത് എന്നിവര്‍ക്ക് പുറമേ നിയമ വിദഗ്ധയും സുപ്രീം കോടതി അഭിഭാഷകയുമായ ആവണി ബന്‍സാല്‍, ആക്ടിവിസ്റ്റും സംഗീതജ്ഞനുമായ കാര്‍ത്തിക് ഹെബ്ബാര്‍, സൈക്കോ തെറാപ്പിസ്റ്റ് വിദ്യാ ദിനകരന്‍ എന്നിവര്‍ ചര്‍ച്ച നയിക്കും. എല്‍ജിബിടി സമൂഹത്തിന് സാമൂഹിക സുരക്ഷിതത്തോടെ പഠിക്കാന്‍ സാധിക്കുന്ന സൗഹാര്‍ദ്ദ ക്യാംപസ് അന്തരീക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
അടിപൊളി സെക്‌സി ലുക്കില്‍ ഷമ സിക്കന്ദര്‍; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications