കള്ളപണക്കേസ്: പൊന്നിയിന്‍ സെല്‍വന്‍ നിര്‍മാതാക്കളുടെ ഓഫീസില്‍ ഇഡിയുടെ പരിശോധന
ചെന്നൈ: പൊന്നിയന്‍ സെല്‍വന്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസുകളിലാണ് പരിശോധന നടത്തിയത്. കള്ളപണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി മാറിയ പൊന്നിയിന്‍ സെല്‍വന്റെ രണ്ട് ഭാഗങ്ങളുടെയും നിര്‍മാതാക്കളാണ് അവര്‍. തമിഴ് സിനിമയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ പലതും നിര്‍മിക്കുന്നതും ലൈക്ക പ്രൊഡക്ഷന്‍സാണ്. ചെന്നൈയിലെ എട്ടിടങ്ങളിലാണ് പരിശോധന നടന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഇത് ആദ്യമായിട്ടല്ല ലൈക്കയുടെ ഓഫീസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുന്നത്.

നേരത്തെ ആദായനികുതി വകുപ്പ് ലൈക്കയുടെ ഓഫീസുകളില്‍ കഴിഞ്ഞ വര്‍ഷം പരിശോധന നടത്തിയിരുന്നു. ആ സമയത്ത് 200 കോടിയിലേറെ രൂപയുടെ കണക്കില്‍പ്പെടാത്ത പണം കേന്ദ്ര ഏജന്‍സി കണ്ടെത്തിയിരുന്നു. പണവും, സ്വര്‍ണാഭരണങ്ങളുമെല്ലാം ആ സമയം വേറെയും ഇന്‍കംടാക്‌സ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
29 കോടി രൂപയോളം മൂല്യം വരുന്നവയായിരുന്നു ഇത്. ഈ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണോ ഇഡിയുടെ റെയ്ഡും സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.
പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം 2022 സെപ്റ്റംബറിലാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിലിലായിരുന്നു റിലീസ് ചെയ്തത്. ആദ്യ ഭാഗം 500 കോടി രൂപയിലേറെ ബോക്‌സോഫീസില്‍ നിന്ന് നേടിയിരുന്നു. രണ്ടാം ഭാഗം മൂന്നൂറ് കോടിയോളവും നേടിയിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സും, മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്.
വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു രണ്ടും. വലിയ തുക ലഭിച്ചെങ്കിലും ലൈക്കയുടെ സാമ്പത്തിക ഇടപാടുകള്‍ കുറച്ച് കാലമായി കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. അതാണ് റെയ്ഡ് വരാന്‍ കാരണം. അതേസമയം ലൈക്ക അധികൃതര്‍ റെയ്ഡില്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications