Get Updates
Get notified of breaking news, exclusive insights, and must-see stories!

100ല്‍ വിളിച്ച് വനിതാപോലീസിനോട് അശ്ലീലം

ചെന്നൈ: പോലീസിനെ വിളിക്കാനുള്ള എമര്‍ജന്‍സി നമ്പറായ 100 ഡയല്‍ ചെയ്ത്‌ വനിതാ പോലീസിനെ ചീത്ത പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ വടനെമ്മേലി സ്വദേശിയായ പനീര്‍ സെല്‍വ്വം എന്ന 35 കാരനാണ് പോലീസിന്റെ പിടിയിലായത്. ഏകദേശം ആയിരത്തി ഇരൂന്നൂറോളം കോളുകളാണ് ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്.

കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണെടുത്ത്, വിളിക്കുന്നത് ആര് എന്ന് അന്വേഷിക്കുന്നയാളെ തിരിച്ചു നല്ല ചീത്ത വിളിക്കലായിരുന്നു ഇയാളുടെ പരിപാടി. വനിതാ പോലീസുകാരാണ് കൂടുതലും ഇയാളുടെ അസഭ്യവര്‍ഷത്തിന് പാത്രമായത്. ശല്യം സഹിക്കാന്‍ വയ്യാതായതോടെ പോലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഒക്ടോബര്‍ 25 വെള്ളിയാഴ്ച പനീര്‍ സെല്‍വം പോലീസിന്റെ പിടിയിലുമായി.

dial 100 police

രാത്രിയിലാണ് ആശാന്‍ തന്റെ കലാപരിപാടി നടത്തിയിരുന്നത് മദ്യലഹരിയിലായിരുന്നു സെല്‍വ്വം പോലിസിനെ വിളിച്ച് ചീത്ത പറയാറുണ്ടായിരുന്നത്. സ്വന്തം മൊബൈലില്‍ നിന്നായിരുന്നു സെല്‍വ്വം 1200 കോളുകളും വിളിച്ചത് എന്നാണ് ഇതിലെ രസകരമായ മറ്റൊരു കാര്യം.

ആദ്യമൊക്കെ ഈ കോളുകളെ അവഗണിക്കുകയായിരുന്നു പതിവെന്ന് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു. എന്നാല്‍ സ്ഥിരമായതോടെ നടപടി എടുക്കാതെ വയ്യ എന്ന നിലയിലായി. പിടിക്കപ്പെടില്ല എന്ന് വിശ്വസിച്ചാണ് ഇയാള്‍ പോലീസിനെ വിളിച്ച് ചീത്ത പറഞ്ഞുകൊണ്ടിരുന്നതത്രെ. എല്ലാ ദിവസവും ഇത്തരം കോളുകളുടെ ഓരോ ലിസ്റ്റ തന്നെ എടുത്ത് സീനിയര്‍ ഓഫീസര്‍ക്ക് കൊടുക്കേണ്ടി വന്നിരുന്നു എന്നാണ് മറ്റൊരു വനിതാ പോലീസിന്റെ പരാതി.

എന്നാല്‍ സെല്‍വ്വം ഒരാളെപ്പിടിച്ചത് കൊണ്ട് മാത്രം ആയില്ല, നൂറില്‍ വിളിച്ച് അശ്ലീലം പറയുന്ന ആളുകള്‍ വേറെയുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സംഗതി കൂടിക്കൂടി വന്നതോടെ കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യാനുള്ള സജ്ജീകരണവും ആരംഭിച്ചിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+