4 മാസം ഗര്‍ഭിണിയായ ടെക്കി തൂങ്ങിമരിച്ചു
ചെന്നൈ: 27 കാരിയായ ടെക്കി ചെന്നൈയില്‍ ആത്മഹത്യ ചെയ്തു. ചെന്നൈ താംബരത്തെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. നാല് മാസം ഗര്‍ഭിണിയായിരുന്നു. ചെന്നൈയിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ചെമ്പകം ശരവണകുമാര്‍ എന്ന 27 കാരിയാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്.
യുവതിയുടെ ഭര്‍ത്താവായ ശരവണകുമാറും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. ഇദ്ദേഹത്തിന് ബെംഗളൂരുവിലാണ് ജോലി. ഈ ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. സുഹാസ് എന്നാണ് കുട്ടിയുടെ പേര്. ബുധനാഴ്ച സുഖമില്ല എന്ന കാരണം പറഞ്ഞ് ചെമ്പകം ലീവെടുത്തിരുന്നു എന്ന് ഓഫീസില്‍ നിന്നും അറിയുന്നു.

താംബരത്ത് തന്നെയുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകാന്‍ ചെമ്പകത്തോട് ആവശ്യപ്പെട്ടിരുന്നു. സഹോദരിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് അവിടെ തന്നെ വിശ്രമിക്കാനായിരുന്നു അച്ഛന്റെ ഉപദേശം. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും സഹോദരിയുടെ വീട്ടിലേക്ക് പോകാത്തത് കൊണ്ട് ചെമ്പകത്തെ അന്വേഷിച്ച് ഇദ്ദേഹം വീട്ടിലേക്ക് വരികയായിരുന്നു.
വീട്ടിലെത്തിയ പിതാവ് കണ്ടത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച മകളെയാണ്. സെലയൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. ക്രോംപെറ്റ് ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആത്മഹത്യയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല.












Click it and Unblock the Notifications