കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍; അർജുൻ മാർക്ക് 1 എ ടാങ്ക് കരസേനക്ക് കൈമാറി

Google Oneindia Malayalam News

ചെന്നൈ: മെയിൻ ബാറ്റിൽ ടാങ്കായ അർജുൻ മാർക്ക് 1 എ കരസേനക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നെയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കരസേന മേധാവി മേജർ ജനറൽ എംഎം നരവനെയ്ക്ക് പ്രതീകാത്മകമായി കൈമാറിക്കൊണ്ട് ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ടാങ്ക് കരസേനയുടെ ഭാഗമാക്കുകയായിരുന്നു. ചടങ്ങിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി കെ പളനി സ്വാമിയും, ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും ചേർന്ന് പ്രധാനമന്ത്രിയെ ആദരിച്ചു.

മാണി സി കാപ്പന്‍ ഒറ്റയ്ക്കല്ല; കൂടെ 9 പ്രമുഖരും... 10 പേര്‍ എന്‍ സി പിയില്‍ നിന്ന് രാജിവച്ചു, ഇനി എന്‍ സി പി കേരളമാണി സി കാപ്പന്‍ ഒറ്റയ്ക്കല്ല; കൂടെ 9 പ്രമുഖരും... 10 പേര്‍ എന്‍ സി പിയില്‍ നിന്ന് രാജിവച്ചു, ഇനി എന്‍ സി പി കേരള

പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തരാകാൻ ഇന്ത്യ വലിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ് കവി സുബ്രഹ്മണ്യൻ ഭാരതീയാർ ഉദ്ധരിച്ചായിരുന്നു സ്വയം ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി അഭിപ്രായപ്പെട്ടത്. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എം‌കെ -1 എ) അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ടാങ്ക് നിർമ്മാണ സംസ്ഥാനമായി മാറുന്നത് ഇപ്പോൾ എനിക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 modi-

തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈ മെട്രോ റെയിൽ ഉള്‍പ്പടേയുള്ളവയുടെ വികസനത്തിനായി കേന്ദ്രവുമായി എഐഎഡിഎംകെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും പനീർസെൽവം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

ലോക്‌സഭയിൽ ബുധനാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടു, പ്രധാനമന്ത്രിക്ക് ജനങ്ങളോടുള്ള താൽപ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്‍ഘിപ്പിച്ച പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്യും. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോ നഗര്‍ വരെയാണ് മെട്രോ നീട്ടിയത്. രാവിലെ 11 30 യോടെയാണ് പ്രധാനമന്ത്രി ചെന്നൈയിൽ എത്തിയത്. ഉച്ചയോടെ അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.

വിരുന്നിന് വന്നവര്‍ വീട്ടുകാരായി; മോഹിച്ചത് പാലാ മാത്രം,വികാര നിര്‍ഭര കുറിപ്പുമായി മാണി സി കാപ്പന്‍വിരുന്നിന് വന്നവര്‍ വീട്ടുകാരായി; മോഹിച്ചത് പാലാ മാത്രം,വികാര നിര്‍ഭര കുറിപ്പുമായി മാണി സി കാപ്പന്‍

യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം

English summary
Prime Minister Narendra Modi in Tamil Nadu; Arjun Mark 1A tank handed over to Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X