കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചു; വിരാട് കോലിയേയും തമന്നയേയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി

Google Oneindia Malayalam News

ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ തമിഴ്നാട്ടില്‍ ചൂതാട്ട കേന്ദ്രങ്ങള്‍ വലിയ രീതിയിലുള്ള റെയിഡുകളായിരുന്നു നടന്നത്. ചൂതാട്ട കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പടേയുള്ള 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ചായിരുന്നു ചൂതാട്ടം നടന്നത്. ഷാമിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്നും ചൂതാട്ടത്തിന്‍റെ ടോക്കണുകള്‍ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരേയും ഇപ്പോള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ

ഓണ്‍ലൈനിലൂടെ

ഓണ്‍ലൈനിലൂടെയുള്ള ചൂതാട്ടത്തെ പ്രോല്‍സാഹിപ്പിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇതേ കുറ്റത്തിന് പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്നയേയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

ഓണ്‍ലൈനിലൂടെ ചൂത് കളിക്കുന്ന ആപ്പുകളെ നിരോധിക്കാന‍് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ യുവാക്കളെ അടിമകളാക്കി മാറ്റുന്നുവെന്നും വന്‍തോതിലുള്ള പണമിടപാടുകളാണ് ഇതിന്‍റെ പിന്നില്‍ നടക്കുന്നതെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോലിയേയും

കോലിയേയും

യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകളുടെ ഉപയോക്താക്കളാക്കി മാറ്റുന്നതിനാണ് കോലിയേയും തമന്നയേയും പോലുള്ള തരാങ്ങളെ ഉപയോഗിക്കുന്നത്. അതിനാല്‍ കോടതി ഇടപെട്ട് എത്രയും പെട്ടെന്ന താരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയത് സംഭവം ഉള്‍പ്പടെയ ഹെക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പരിഗണിച്ച കോടതില്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒരു ഓണ്‍ലൈന്‍ ഗെയ്മിങ് ആപ്പിന്‍റെ പരസ്യത്തില്‍ ഇരുവരമായിരുന്നു അഭിനയിച്ചിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ

സമൂഹ മാധ്യമങ്ങളിൽ

ലോക്ഡൗണിൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവച്ച സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു കോലി. ഇതിനിടെയാണ് കോലിയും തമന്നയും അഭിനയിച്ച് ആപ്പിന്‍റെ പരസ്യവും വരുന്നത്. അതേസമയം, കൊവിഡ് ബേക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് കോലി

കുടുംബത്തിനൊപ്പം

കുടുംബത്തിനൊപ്പം

സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ റോയല്‍ ചാഞ്ചേഴ്‌സിനെ നയിച്ചായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവ്. മാര്‍ച്ച് ആദ്യവാരം സമാപിച്ച ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് കോലി അവസാനമായി കളിച്ചത്. അതിനു ശേഷം കൊവിഡ് കാരണം ക്രിക്കറ്റ് മത്സരങ്ങള്‍ മുടക്കിയതോടൈ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് അദ്ദേഹം.

ദേശീയ ടീമില്‍

ദേശീയ ടീമില്‍

ദേശീയ ടീമില്‍ കോലിയെ കാണാന്‍ കഴിയുക ഡിസംബറില്‍ നടക്കുന്ന ഗസാസ്‌കര്‍-ബോര്‍ഡര്‍ ട്രോഫി ടൂര്‍ണ്ണമെന്‍റിലായിരിക്കും. ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയക്കെതിരേയാണ് അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. അതേസമയം തന്നെ കൊവിഡ് കാരണം പരമ്പര മാറ്റിവെച്ചേക്കുമോയെന്ന ആശങ്കയും ഉണ്ട്.

 പഞ്ചാബില്‍ വ്യാജമദ്യം കഴിഞ്ഞ് 21 പേര്‍ മരിച്ചു, മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് അമരീന്ദര്‍! പഞ്ചാബില്‍ വ്യാജമദ്യം കഴിഞ്ഞ് 21 പേര്‍ മരിച്ചു, മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് അമരീന്ദര്‍!

English summary
promoted online gambling; petition filed seeking kohli and tamanna's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X