കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വന്നതിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം, 6 എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!

Google Oneindia Malayalam News

ചെന്നൈ: രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ പ്രചാരണത്തിനായി എത്തിയതിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം. വലിയൊരു വിഭാഗം പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. മന്ത്രിസഭയിലെ രണ്ടാമന്റെ നീക്കങ്ങളാണ് മുഖ്യമന്ത്രി നാരായണ സ്വാമിക്ക് വെല്ലുവിളിയായിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാര്‍ വീണേക്കും. അതേസമയം അനുനയ ചര്‍ച്ചകളൊന്നും കോണ്‍ഗ്രസ് ആരംഭിച്ചിട്ടില്ല. ബിജെപി ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

മന്ത്രിസഭയിലെ രണ്ടാമന്‍

മന്ത്രിസഭയിലെ രണ്ടാമന്‍

തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ പുതുച്ചേരിയില്‍ മന്ത്രിസഭ വീഴുമെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. പാര്‍ട്ടിയെ പിളര്‍ത്തുമെന്ന് കോണ്‍ഗ്രസിനെ ഭീഷണി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം തന്നെയാണ് രംഗത്തുള്ളത്. പാര്‍ട്ടിയില്‍ വലിയ സ്വാധീനം തന്നെ അദ്ദേഹത്തിനുണ്ട്. നാരായണ സ്വാമിയേക്കാള്‍ ജനകീയനുമാണ് അദ്ദേഹം. കോണ്‍ഗ്രസ് വിടാന്‍ താന്‍ മടിക്കില്ലെന്നാണ് വിമത നേതാവും മന്ത്രിയും കൂടിയായ നമശിവായം പറഞ്ഞിരിക്കുന്നത്.

ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

രാഹുല്‍ ഗാന്ധി വന്നതിന് പിന്നാലെ തന്നെ ബിജെപി കടുത്ത നീക്കങ്ങളാണ് തമിഴ്‌നാട്ടില്‍ ആരംഭിച്ചിരിക്കുന്നത്. നമശിവായം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നമശിവായത്തിന്റെ മണ്ഡലമായ വില്ലിയനൂരില്‍ അദ്ദേഹം ഇക്കാര്യം അനുയായികളുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.

ആറ് പേരും പോകും

ആറ് പേരും പോകും

നമശിവായം ഒറ്റയ്ക്കല്ല പാര്‍ട്ടി വിടാന്‍ പോകുന്നത്. ആറ് എംഎല്‍എമാരും ഒപ്പം രാജിവെക്കും. ആറ് പേര്‍ വിട്ടാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. ഒമ്പത് സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങും. മുഖ്യപ്രതിപക്ഷമായ അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസിന് എട്ട് സീറ്റുണ്ട്. ഇവര്‍ക്ക് നാല് സീറ്റുള്ള അണ്ണാഡിഎംകെയെ കൂട്ടി സര്‍ക്കാരുണ്ടാക്കാം. എന്നാല്‍ അതിന് സാധ്യതയില്ല. ബിജെപിക്ക് ഇവിടെ ഒറ്റ സീറ്റുമില്ല. ഡിഎംകെയുടെ രണ്ട് സീറ്റും ചേര്‍ത്ത് കോണ്‍ഗ്രസ് സേഫാണ്.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ നമശിവായം പാര്‍ട്ടിയിലെത്തുന്നത് ബിജെപിക്ക് നേട്ടമാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ബിജെപി ചിന്തിക്കുന്നത്. നമശിവായം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണുമെന്നാണ് സൂചന. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തന്നെ നമശിവായം ആവാനാണ് സാധ്യത. പാര്‍ട്ടി വിടുന്നവര്‍ക്ക് മന്ത്രി സ്ഥാനവും ബിജെപി ഓഫര്‍ ചെയ്‌തേക്കും. തമിഴകത്ത് ഇളക്കി മറിച്ചുള്ള പ്രചാരണം നടത്തുന്ന ബിജെപി പുതുച്ചേരിയെ കൂടി കൈയ്യിലെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

പ്രശ്‌നം നാരായണ സ്വാമി

പ്രശ്‌നം നാരായണ സ്വാമി

ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ ഭരിക്കുന്ന മുഖ്യമന്ത്രി നാരായണ സ്വാമി തന്നെയാണ് വലിയ പ്രശ്‌നക്കാരന്‍. സീറ്റ് വിഭജനത്തിന്റെ പേരിലാണ് നാരായണസ്വാമിയുമായി നമശിവായത്തിനുള്ള ഭിന്നത രൂക്ഷമായത്. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ് നമശിവായം. എന്‍ആര്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് നമശിവായത്തെ പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും. എന്നാല്‍ ഇതുവരെ അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലാത്തത് തിരിച്ചടിയാണ്.

കോണ്‍ഗ്രസ് വിയര്‍ക്കും

കോണ്‍ഗ്രസ് വിയര്‍ക്കും

തന്റെ മണ്ഡലത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നമശിവായം പറയുന്നു. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണോ അതോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരണോ എന്നായിരുന്നു പ്രവര്‍ത്തകരോടുള്ള നമശിവായത്തിന്റെ ചോദ്യം. അവരാണ് പാര്‍ട്ടി വിടാന്‍ നിര്‍ദേശിച്ചത്. താന്‍ ബിജെപിയില്‍ ചേരുമെന്ന കാര്യത്തെ നമശിവായം തള്ളിയെങ്കിലും ചര്‍ച്ചകള്‍ അങ്ങനെയല്ല നടക്കുന്നത്.

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി പ്രചരണത്തില്‍ സജീവമാകുമെന്ന് ഉമ്മന്‍ ചാണ്ടി

English summary
pudhucherry congress in trouble, senior minister says will quit with 6 mla's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X