കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ എറിഞ്ഞാണ് പുതുച്ചേരിയിലെ ഭരണം വീഴ്ത്തിയത്, ഇന്ത്യയില്‍ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍!!

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രിക്കും നരേന്ദ്ര മോദിക്കും കടുത്ത വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ രാജ്യതാല്‍പര്യത്തില്‍ മോദി വിട്ടുവീഴ്ച്ച ചെയ്‌തെന്ന് രാഹുല്‍ ആരോപിച്ചു. ചൈനയ്ക്ക് മോദി ഈ വിട്ടുവീഴ്ച്ച ചെയ്യുമെന്ന് അറിയാം. ഇന്ത്യയില്‍ ജനാധിപത്യം മരിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വിഒസി കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെ വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി മാധ്യമങ്ങള്‍ക്കെതിരെ പോലും ആക്രമണം നടത്തുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

1

ജനാധിപത്യം ഞൊടിയിടയിലല്ല ഇല്ലാതായത്. അത് പതിയെ പതിയെ ആണ് ഇല്ലാതായത്. പാര്‍ലമെന്റ്, നിയമവ്യവസ്ഥ, ജുഡീഷ്യറി, പ്രസ് എന്നിവ ചേര്‍ന്നതാണ് ഒരു രാജ്യം. അത് പല ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഒരു ബാലന്‍സിംഗാണ്. ആ ബാലന്‍സിംഗ് ഇല്ലാതായാല്‍, രാജ്യം തന്നെ തകര്‍ന്ന് പോകും. ആര്‍എസ്എസ് ഈ ഭരണഘടന സ്ഥാപനങ്ങളുടെ ഉള്ളിലൊക്കെ നുഴഞ്ഞുകയറിയെന്നും രാഹുല്‍ പറഞ്ഞു. ആ ആര്‍എസ്എസ് നമ്മുടെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്തു. രാജ്യം തന്നെ അതോടെ വലിയ പ്രതിസന്ധിയിലേക്കാണ് വീണതെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ എന്ന് നിരവധി സംസ്ഥാനങ്ങള്‍ കൂടി ചേര്‍ന്നതാണ്. നിങ്ങള്‍ ഈ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുമ്പോള്‍, ഈ സംസ്ഥാനങ്ങളുടെ അധികാരം കൂടിയാണ് കുറയ്ക്കുന്നത്. അധികാരങ്ങളുടെ കൃത്യമായി വീതം വെക്കാനുള്ള സംവിധാനങ്ങളാണ് തകര്‍ക്കപ്പെട്ടത്. അതാണ് നമ്മള്‍ ഇപ്പോള്‍ നേരിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഇപ്പോള്‍ നമ്മുടെ രാജ്യത്തിനെതിരെയും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയും അടക്കം നടക്കുന്ന ഈ ആക്രമണത്തെ നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങളെ തിരിച്ച് കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

ബിജെപി എംഎല്‍എമാരെ പണവും മസില്‍ പവറും കൊണ്ട് സ്വന്തമാക്കുകയാണ്. അതിലൂടെയാണ് അവര്‍ അധികാരത്തിലെത്തുന്നത്. പുതുച്ചേരിയിലും മധ്യപ്രദേശിലും ജനവിധി കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ ബിജെപി അട്ടിമറിച്ചു. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനായി എത്ര പണം ബിജെപി നല്‍കിയിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്നും രാഹുല്‍ വ്യക്തമാക്കി. ശരിയായ എംഎല്‍എ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്നത് വലിയ പ്രശ്‌നമാണ്. മധ്യപ്രദേശ്, ഗോവ, അരുണാചല്‍ പ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധിച്ചാല്‍ അറിയാം. ഇവിടെയെല്ലാം ജനവിധി കോണ്‍ഗ്രസിനൊപ്പമായിരുന്നു. രാജസ്ഥാനിലും ജാര്‍ഖണ്ഡിലും ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കോടികളാണ് എംഎല്‍എമാരെ വാങ്ങാനായി ബിജെപി ഇറക്കിയതെന്നും രാഹുല്‍ പറഞ്ഞു.

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
rahul gandhi says demorcracy dead in india because of bjp and rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X