കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ക്ക് രാജിവെക്കാം, ഏത് പാര്‍ട്ടിയിലും ചേരാം, പക്ഷേ... രജനി മക്കള്‍ മണ്ഡ്രം പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ രജനി മക്കള്‍ മണ്ഡ്രത്തില്‍ നിന്ന് രാജിവെച്ചിരുന്നു. ഇപ്പോള്‍ ആര്‍എംഎം തന്നെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. മക്കള്‍ മണ്ഡ്രത്തിലെ ഏത് അംഗത്തിനും രാജിവെക്കാമെന്നും, അവര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനുള്ള അവകാശമുണ്ടെന്നും ആര്‍എംഎം പ്രസ്താവനയില്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ രജനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാത്ത സാഹചര്യത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നേരത്തെ നടന്നിരുന്നു. എന്നാല്‍ രജനി നിലപാട് മാറ്റിയിരുന്നില്ല.

1

അതേസമയം പാര്‍ട്ടിയില്‍ നിന്ന് ഇനിയും ധാരാളം പേര്‍ കൊഴിഞ്ഞുപോകുമെന്നാണ് സൂചന. നേരത്തെ മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ മക്കള്‍ മണ്ഡ്രം വിട്ട് ഡിഎംകെയില്‍ ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മണ്ഡ്രം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാലും രജനികാന്തിന്റെ ആരാധകര്‍ ആയിരിക്കും എക്കാലവുമെന്ന് ആര്‍എംഎം പറഞ്ഞു. രജനിയുടെ വരവ് ഇല്ലാതായതോടെ ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് സ്റ്റാലിനാണ്. നിരവധി നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ രജനിയുടെ ഉപദേഷ്ടാവും രജനിയുടെ വരവ് ഇല്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മുന്നേട്ര മണ്ഡ്രത്തില്‍ നിന്ന് മൂന്ന് പ്രമുഖ നേതാക്കള്‍ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഡിഎംകെയില്‍ ചേര്‍ന്നത്. തൂത്തുക്കുടി-രാമനാഥപുരം ജില്ലാ സെക്രട്ടറിമാരായ എ ജോസഫ് സ്റ്റാലിന്‍, കെ സെന്തില്‍ സെല്‍നാനന്ത്, തേനി ജില്ലാ സെക്രട്ടറി ആര്‍ ഗണേഷന്‍ എന്നിവരാണ് ഡിഎംകെ ആസ്ഥാനത്തെത്തി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. മൂന്ന് ജില്ലാ തല പ്രവര്‍ത്തകരും ചേര്‍ന്നിട്ടുണ്ടെന്ന് ഡിഎംകെ പറയുന്നു. അതേസമയം ദൈവം തനിക്ക് ഒരു മുന്നറിയിപ്പ് തന്നെന്നും, ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുമാണ് രജനീകാന്ത് നേരത്തെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.

അടുത്തിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലേക്ക് പോകേണ്ടെന്നാണ് ഡോക്ടര്‍മാരും അദ്ദേഹത്തെ ഉപദേശിച്ചിരിക്കുന്നത്. ഇതോടെയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്നും, ജനങ്ങളെ സേവിക്കാന്‍ തനിക്ക് പാര്‍ട്ടിയുടെ ആവശ്യമില്ലെന്നും രജനി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. രജനികാന്തിന്റെ വസതിക്ക് പുറത്ത് നേരത്തെ ആരാധകര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒരാള്‍ ആത്മഹത്യയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും, പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്നും രജനി ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
തലൈവരെ നിങ്ങള്‍ ഞങ്ങളുടെ ഹൃദയം തകര്‍ത്തു കളഞ്ഞു

English summary
rajini makkal mandram says resigned leaders always rajinikanth fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X