രജനീകാന്തിന്റെ ജയിലറെ കുറിച്ച് മോശം റിവ്യൂ, ചെന്നൈയില്‍ യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍
ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ ജയിലര്‍ക്കെതിരെ മോശം റിവ്യു പറഞ്ഞ രണ്ട് യുവാക്കളെ വളഞ്ഞിട്ട് തല്ലി ആരാധകര്‍. ചെന്നൈയിലെ ക്രോംപേട്ട് മേഖലയിലെ വെട്രി തിയേറ്ററില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ചിത്രത്തെ കുറിച്ച് ഇവര്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞത്. ആദ്യ ഷോ കഴിഞ്ഞാല്‍ സാധാരണ സംഭവിക്കുന്ന കാര്യമാണിത്. മാധ്യമപ്രവര്‍ത്തകര്‍ പ്രേക്ഷകരില്‍ നിന്ന് ആദ്യ പ്രതികരണമെന്ന നിലയില്‍ സിനിമയെ കുറിച്ച് ചോദിക്കാറുണ്ട്.എന്നാല്‍ ഈ യുവാക്കള്‍ സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കെയാണ് പ്രശ്നങ്ങളുണ്ടായത്.
വ്യാഴാഴ്ച്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രജനീകാന്ത് ചിത്രം തിയേറ്ററിലെത്തുന്നത്. ചെന്നൈയിലെ വിവിധ തിയേറ്ററുകളില്‍ രജനീകാന്ത് ആരാധകര്‍ ജയിലര്‍ റിലീസ് ചെയ്യുന്നതിന്റെ ആഘോഷത്തിലായിരുന്നു. പടക്കം പൊട്ടിച്ചും, പൂജകള്‍ നടത്തിയും, പാലഭിഷേകവും, സിനിമയിലെ ഗാനങ്ങള്‍ക്ക് ചുവടുവെച്ചുമാണ് ആരാധകര്‍ റിലീസ് ആഘോഷമാക്കിയത്.

ചിത്രത്തിലെ ഹുക്കും എന്ന ഗാനമാണ് വെട്രി തിയേറ്ററില്‍ ആരാധകര്‍ പാടിയത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി സംഗീത സംവിധായകന് അനിരുദ്ധും എത്തിയിരുന്നു. എന്നാല്‍ ആവേശം പിന്നീട് അതിരുകടക്കുന്നതാണ് കണ്ടത്. രണ്ട് യുവാക്കളെ ആരാധകര്‍ ചേര്‍ന്ന് മര്ദിക്കുരന്നതാണ് കണ്ടത്. ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞവരെയാണ് രജനി ആരാധകര്‍ നേരിട്ടത്.
സിനിമ എങ്ങനെയുണ്ടെന്ന് ആദ്യ ഷോ കണ്ട ഇവരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അവര്‍ ചിത്രത്തെ കുറിച്ച് അഭിപ്രായം പറയുന്നതിനിടെയായിരുന്നു ആക്രമണം. ഈ രണ്ട് പേരും ദളപതി വിജയ് ആരാധകര്‍ ആണെന്നായിരുന്നു ആക്രമിക്കാനുള്ള കാരണമായി രജനി ആരാധകര്‍ പറഞ്ഞത്. രജനീകാന്തിന്റെ പടത്തെ മോശമായി കാണിക്കാന്‍ വേണ്ടി മാത്രമാണ് ഈ പരാമര്‍ശങ്ങളെന്നും ആരാധകര്‍ പറഞ്ഞു.
നേരത്തെ സോഷ്യല്‍ മീഡിയയില്‍ രജനീകാന്ത്-വിജയ് ആരാധകര്‍ തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു വിജയ് ആരാധകര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.വിജയ് ചിത്രം ബീസ്റ്റ് സംവിധാനം ചെയ്തതും, ജയിലര്‍ സംവിധാനം ചെയ്തതും നെല്സന് ദിലീപ് കുമാര്‍ എന്ന സംവിധായകനാണ്. എന്നാല്‍ ബീസ്റ്റിന് നല്ല പ്രതികരണമല്ല നിരൂപകര്‍ നല്‍കിയത്.
അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കളില്‍ പലരും നെല്‍സനൊപ്പം വര്‍ക്ക് ചെയ്യുന്നത് രണ്ടാമതൊന്ന് ആലോചിച്ച് മതിയെന്ന് ഉപദേശിച്ചിരുന്നുവെന്ന് രജനി പറഞ്ഞിരുന്നു. എന്നാല്‍ വിജയ് ആരാധകരെ ഈ പരാമര്‍ശം ചൊടിപ്പിച്ചിരുന്നു. ചിത്രം പരാജയമാണ് എന്ന് രജനി പറഞ്ഞുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അഭിപ്രായം മോശമായിരുന്നുവെന്നും, ചിത്രം നല്ല കളക്ഷന്‍ നേടിയെന്ന് നേരത്തെ രജനീകാന്ത് തന്നെ പറഞ്ഞിരുന്നു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications