കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്റെ പാര്‍ട്ടി ഉടനുണ്ടാവില്ല, ആരാധകര്‍ ആവശ്യപ്പെട്ടത് ഒറ്റകാര്യം, ആരോഗ്യത്തില്‍ ശ്രദ്ധിക്കണം!!

Google Oneindia Malayalam News

ചെന്നൈ: തമിഴകത്തെ ഇളക്കിമറിക്കാന്‍ തലൈവര്‍ രജനീകാന്ത് വരുമെന്ന് കരുതുന്ന ആരാധകര്‍ നിരാശപ്പെടേണ്ടി വരും. ഇന്ന് അദ്ദേഹം രജനി മുന്നേട്ര മണ്ഡത്തിലെ നേതാക്കളുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഉടനുണ്ടാവില്ലെന്നാണ് വിവരം. രാഷ്ട്രീയ നീക്കം എന്താണെന്ന് ഉടന്‍ അറിയിക്കാമെന്ന് മാത്രമാണ് രജനി പറഞ്ഞു. എന്ത് തീരുമാനിച്ചാലും തനിക്കൊപ്പമുണ്ടെന്നാണ് ജില്ലാ നേതാക്കള്‍ അറിയിച്ചത്. എത്രയും വേഗത്തില്‍ തീരുമാനം അറിയിക്കാമെന്നും രജനി പറഞ്ഞു. എന്നാല്‍ ഉടനൊന്നും രജനിയില്‍ നിന്ന് രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് സൂചന.

1

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി പ്രഖ്യാപിക്കുന്നത് എത്രത്തോളം സ്വീകരിക്കപ്പെടും എന്ന ആശങ്കയുമുണ്ട്. ജനുവരിയില്‍ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. 52 നേതാക്കളുമായിട്ടായിരുന്നു രജനിയുടെ കൂടിക്കാഴ്ച്ച. എന്നാല്‍ രാഷ്ട്രീയം വേണ്ടെന്ന നിര്‍ദേശമാണ് രജനിക്ക് ഡോക്ടര്‍മാര്‍ നല്‍കുന്നത്. ആരോഗ്യ സ്ഥിതി പരിഗണിച്ച് ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ആവശ്യം. തൂത്തുക്കുടിയില്‍ നിന്നുള്ള രജനി മക്കള്‍ മണ്ഡ്രത്തിന്റെ നേതാവ് രജനിയുടെ ആരോഗ്യത്തെ കുറിച്ചാണ് ആശങ്ക രേഖപ്പെടുത്തിയത്. പലരും പാര്‍ട്ടി വേണ്ടെന്നാണ് ആവശ്യപ്പെട്ടത്. ഇത് ആരോഗ്യസ്ഥിതി പരിഗണിച്ചാണ്.

അതേസമയം രജനി രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കണമെന്ന നിലപാട് എടുത്തവരും യോഗത്തിലുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി ആശങ്കപ്പെടുത്തുന്ന വിധത്തിലായത് കൊണ്ട് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് സൂചന. ഡോക്ടര്‍മാരുടെ ഉപദേശം ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചേക്കും. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന പ്രഖ്യാപനം രജനി നടത്താനും സാധ്യതയുണ്ട്. എന്നാല്‍ പ്രായം രജനിയുടെ ഏറ്റവും വലിയ തടസ്സമാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. ഇത്തവണ തിരഞ്ഞെടുപ്പില്‍ രജനി മത്സരിച്ചിട്ടില്ലെങ്കില്‍ പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന എന്നത് രജനീകാന്തിന് ദുഷ്‌കരമാക്കും.

എന്ത് വന്നാലും അദ്ദേഹത്തെ തന്നെ പിന്തുണയ്ക്കുമെന്ന് രജനി മണ്ഡ്രത്തിന്റെ കന്യാകുമാരി ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് പറഞ്ഞു. തമിഴ്‌നാട്ടിലെ 234 സീറ്റിലും മത്സരിക്കുമെന്ന് നേരത്തെ രജനി പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മുന്നേറ്റവും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ല. രജനി മുന്നേട്ര മണ്ഡവും വലിയ തരംഗമുണ്ടാക്കിയിട്ടില്ല. അതേസമയം തന്റെ പാര്‍ട്ടി ജയിച്ചാലും മുഖ്യമന്ത്രിയാവാനില്ലെന്ന് രജനി പറഞ്ഞിരുന്നു. എംഎല്‍എയായി പോലും താന്‍ നിയമസഭയിലെത്തില്ല. മുഖ്യമന്ത്രി കൂടുതല്‍ വിദ്യാഭ്യാസമുള്ള ദീര്‍ഘവീക്ഷണമുള്ള നേതാവായിരിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

Recommended Video

cmsvideo
Vijay reveals about his Political Entry

English summary
rajinikanth may stay away from starting a party, fans asked his health status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X