കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്റെ തുടക്കം ചെന്നൈയില്‍, ബിജെപി സഖ്യമില്ല, പോസ്റ്ററില്‍ രജനി മാത്രം, പൊങ്കലിനെത്തും!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി ബന്ധം ആരോപിക്കപ്പെടുന്ന രജനീകാന്ത് കളി മാറ്റുന്നു. തന്റെ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നീക്കങ്ങളെല്ലാം അദ്ദേഹം അതിവേഗത്തില്‍ നടത്തുകയാണ്. എന്തായാലും ബിജെപി സഖ്യമുണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. പകരം ബിജെപിയുടെ സ്‌പേസ് കൂടി തട്ടിയെടുത്ത് അവിടെ പുതിയൊരു പ്രബല ശക്തിയായി മാറാന്‍ രജനിയുടെ നീക്കം. തീര്‍ച്ചയായും ബിജെപിയുടെ എല്ലാ സാധ്യതകളെയും തകര്‍ക്കുന്നതാണ് ഈ നീക്കം. ചെന്നൈ കേന്ദ്രീകരിച്ച് എല്ലാ പ്രവര്‍ത്തനവും രജനി ആരംഭിച്ചു.

രജനി മുന്നിട്ടിറങ്ങി

രജനി മുന്നിട്ടിറങ്ങി

പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേരിട്ട് തന്നെ ഇറങ്ങിയിരിക്കുകയാണ് രജനി. പാര്‍ട്ടിയുടെ ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോ ഓഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവര്‍ക്കൊപ്പം രജനി കഴിഞ്ഞ ദിവസം മക്കള്‍ മ ന്‍ട്രം ഭാരവാഹികളെ കാണാനെത്തി. ഇവരുമായി സംസാരിച്ചു. നിലവിലുള്ള നിര്‍വാഹക സമിതി തന്ത്രങ്ങളൊരുക്കും. ഇത് പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ നിലവില്‍ വരുമെന്നാണ് ചര്‍ച്ചയില്‍ ടെുത്ത തീരുമാനം.

ഔട്ട്‌സൈഡര്‍ പ്രശ്‌നം

ഔട്ട്‌സൈഡര്‍ പ്രശ്‌നം

പുറത്തുനിന്ന് വന്നവരെ കൂടുതലായി രജനി ആശ്രയിക്കുന്നു എന്ന വാദത്തിന് ആശ്വാസവും സൂപ്പര്‍ താരം നല്‍കി. പോസ്റ്ററുകളില്‍ രജനി മാത്രം മതിയെന്നാണ് നിര്‍ദേശം. അര്‍ജുന മൂര്‍ത്തിയെയും തമിഴരുവി മണിയനെയും പോസ്റ്റുകളില്‍ ഉള്‍പ്പെടുത്തില്ല. പാര്‍ട്ടിയുടെ മുഖ്യ പോസ്റ്റുകളില്‍ രജനിയുടെ മാത്രം ചിത്രങ്ങള്‍ മതിയെന്നാണ് യോഗത്തിലുയര്‍ന്ന ധാരണ. ഇത് തലൈവര്‍ക്ക് അംഗീകരിക്കേണ്ടി വരികയായിരുന്നു.

ബിജെപിയുമായി ബന്ധം

ബിജെപിയുമായി ബന്ധം

ബിജെപിയുമായി ബന്ധം വേണ്ടെന്നാണ് അനൗദ്യോഗിക തീരുമാനം. അത് തമിഴ്‌നാട്ടിലെ പൊതു ഇടത്തില്‍ സ്വീകാര്യത കുറയ്ക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പകരം അവരുടെ പ്രത്യയശാസ്ത്രം കൂടെ ചേര്‍ത്ത് വിപുലമായ മറ്റൊരു കക്ഷിയെ ഉണ്ടാക്കാനാണ് രജനീകാന്തിന്റെ ശ്രമം. ദ്രാവിഡ രാഷ്ട്രീയത്തില്‍ തഴയപ്പെട്ട വോട്ടര്‍മാരെ കൂടി തന്റെ പാര്‍ട്ടിക്കൊപ്പം ചേര്‍ത്ത് പുതിയൊരു രാഷ്ട്രീയം മുന്നോട്ട് വെക്കുകയാണ് ഇതിലൂടെ രജനി ലക്ഷ്യമിടുന്നത്. ഇതിനെയാണ് ആരാധകര്‍ പിന്തുണയ്ക്കുന്നത്.

പൊങ്കലിന് പ്രഖ്യാപിക്കും

പൊങ്കലിന് പ്രഖ്യാപിക്കും

രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം പൊങ്കല്‍ ദിനത്തിലുണ്ടാവും. ജനുവരി 15നാണ് പൊങ്കല്‍. സാധാരണ രജനിയുടെ സിനിമകള്‍ ഈ ദിനത്തിലാണ് റിലീസ് ചെയ്യുന്നത്. ആരാധകര്‍ അത് ആഷോഷമാക്കാറുണ്ട്. പ്രേക്ഷകര്‍ അത് ഏറ്റെടുത്ത് വന്‍ വിജയവും ആക്കാറുണ്ട്. അതുകൊണ്ടാണ് ഈ ദിനം രജനി തിരഞ്ഞെടുത്തത്. സിനിമകള്‍ പോലെ പൊങ്കല്‍ ദിനത്തില്‍ തന്റെ പാര്‍ട്ടിയെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് രജനി കരുതുന്നുണ്ട്. നേരത്തെ തന്റെ സഹോദരനെ ബെംഗളൂരുവിലെത്തി കണ്ട് അനുഗ്രഹം തേടിയിരുന്നു രജനി.

കളി ചെന്നൈയില്‍

കളി ചെന്നൈയില്‍

ചെന്നൈയില്‍ കേന്ദ്രീകരിച്ചാണ് രജനി തന്റെ നീക്കങ്ങളെല്ലാം നടത്തുന്നത്. രജനിയുടെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്റെ ഒരു ഭാഗം ഓഫീസാക്കുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റി ഓഫീസുകള്‍ സജ്ജമാക്കാന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വിവിധ വിംഗുകള്‍ രൂപീകരണത്തിനായി പിന്നാലെ നിലവില്‍ വരും. മറ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രമുഖര്‍ വരുമെന്ന പ്രതീതിയുണ്ടെങ്കില്‍ രജനിക്ക് ഇക്കാര്യത്തില്‍ വ്യക്തതയില്ല.

ഡിഎംകെയുമായി അടുക്കും

ഡിഎംകെയുമായി അടുക്കും

രജനീകാന്ത് രാഷ്ട്രീയ നയം വ്യക്തമാക്കട്ടെ എന്നാണ് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞത്. ഡിഎംകെയുമായി അടുക്കാനുള്ള ആഗ്രഹം രജനിക്കുണ്ട്. കരുണാനിധിയുമായി നല്ല അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ സ്റ്റാലിനുമായി ആ സൗഹൃദമില്ല. പക്ഷേ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എന്തുകൊണ്ടും ഭേദം സ്റ്റാലിനാണെന്ന് രജനി കരുതുന്നു. കോണ്‍ഗ്രസ് നേരത്തെ ഡിഎംകെ സഖ്യത്തിലേക്ക് രജനിയെ ക്ഷണിക്കുകയും ചെയ്തതാണ്. സണ്‍ പിക്‌ച്ചേഴ്‌സ് രജനിയുടെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ബന്ധവും ഇതോടൊപ്പമുണ്ട്.

തമിഴ്‌നാട്ടില്‍ സ്‌പോയിലറാവും

തമിഴ്‌നാട്ടില്‍ സ്‌പോയിലറാവും

രജനി അണ്ണാഡിഎംകെ-ബിജെപി കോട്ടകളില്‍ വലിയ സ്‌പോയിലറാവും. ഇവര്‍ ഒരേ വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. സേലത്തും മധുരയിലും കോയമ്പത്തൂരും ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. പലയിടത്തും വോട്ട് ചോര്‍ത്താനും രജനിക്ക് സാധിക്കും. അതേസമയം കമല്‍ഹാസനും കൂടി ഡിഎംകെ സഖ്യത്തിലെത്തിയാല്‍ എത്ര സീറ്റില്‍ മത്സരിക്കുകയെന്നതും അത് വിട്ടുകൊടുക്കാന്‍ ഡിഎംകെ തയ്യാറാവുമോ എന്നതും നിര്‍ണായകമാകും. രജനി തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.

Recommended Video

cmsvideo
2021 ആരംഭിക്കുക തലൈവരുടെ പാര്‍ട്ടിയുമായി

English summary
rajinikanth meets party leaders and decides only his face in campaigning poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X