കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിനെതിരെ പ്രതിഷേധം കത്തിച്ച് ഫാന്‍സ്, രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്വസ്തനും, ഇനി മടങ്ങിവരില്ല!!

Google Oneindia Malayalam News

ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ആരാധകര്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ഇതിനിടെ രജനിയുടെ വിശ്വസ്തന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ അതില്‍ പ്രമുഖനാവുമെന്ന് കരുതിയ തമിഴരുവി മണിയനാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. രജനീകാന്ത് ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉപേക്ഷിച്ചത്. താനിനി രാഷ്ട്രീയത്തിലേക്കില്ലെന്നും രജനി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനൊപ്പം നിന്ന നിരവധി നേതാക്കളെ നിരാശരാക്കുന്നതായിരുന്നു ഈ തീരുമാനം.

1

രജനിയുടെ ആരാധകരാണ് ഈ തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ കലിപ്പിലായിരിക്കുന്നത്. രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിക്കായി ഇവര്‍ വന്‍ ഒരുക്കത്തിലായിരുന്നു. തീരുമാനത്തില്‍ നിരാശരായ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. രജനിയുടെ കോലം കത്തിച്ചും, ബാനറുകള്‍ തകര്‍ത്തുമാണ് ഇവരുടെ പ്രതിഷേധം. ചെന്നൈയിലാകെ പ്രതിഷേധം അലയടിക്കുകയാണ്. റോഡുകള്‍ ബ്ലോക്ക് ചെയ്യാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. രജനിയുടെ വീടിന് സമീപം വരെയെത്തി ഇവരുടെ പ്രതിഷേധം. പോലീസ് ഇവരെ നിയന്ത്രിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. രജനി തന്റെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയവരോട് ക്ഷമിക്കണമെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

്അതേസമയം തമിഴരുവി മണിയന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചത് അമ്പരിപ്പിക്കുന്ന തീരുമാനമാണ്. എന്നാല്‍ രജനിയെ കുറ്റപ്പെടുത്താന്‍ മണിയന്‍ തയ്യാറായിട്ടില്ല. തമിഴ്‌നാട്ടിലെ രണ്ട് ദ്രാവിഡ പാര്‍ട്ടികളായ അണ്ണാഡിഎംകെയും ഡിഎംകെയും ചേര്‍ന്ന് തമിഴ് ജനതയെ പിന്നോട്ടടിക്കുകയാണെന്ന് മണിയന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 50 വര്‍ഷമായി രാഷ്ട്രീയത്തിലെ വ്യാപക അഴിമതിയാണ് ഇവരുടെ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇത്രയും കാലം ഉണ്ടായിരുന്നത് ക്ലീന്‍ ഇമേജാണ്. സത്യസന്ധമായിട്ടാണ് രാഷ്ട്രീയം കളിച്ചതെന്നും തമിഴരുവി മണിയന്‍ പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സത്യസന്ധമായ ഭരണം കാഴ്ച്ചവെച്ച നേതാവുമായ കാമരാജിന്റെ മാതൃകയില്‍ ഭരണം നടത്താന്‍ നോക്കിയതാണ് തന്റെ ആകെയുള്ള പിഴവ്. രജനിയെ പിന്തുണച്ചത് തമിഴ്‌നാട്ട് രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാനായിരുന്നു. എന്നാല്‍ രജനി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയെന്നും, ഇനി അത് നടക്കില്ലെന്നും തമിഴരുവി മണിയന്‍ പറഞ്ഞു. സത്യസന്ധതയ്ക്കും അച്ചടക്കത്തിനും ഒരു വിലയും ഇവിടില്ല. രാഷ്ട്രീയത്തിലൂടെ ഒന്നും നേടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സത്യസന്ധമായ രാഷ്ട്രീയം കാരണം കുടുംബം പോലും വിമര്‍ശനങ്ങള്‍ നേരിട്ടു. അതേസമയം താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്നും തമിഴരുവി മണിയന്‍ പറഞ്ഞു.

Recommended Video

cmsvideo
തലൈവരെ നിങ്ങള്‍ ഞങ്ങളുടെ ഹൃദയം തകര്‍ത്തു കളഞ്ഞു

English summary
rajinikanth's close aid quit politics, he says neve return, actor's fans disappointed with his decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X