കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാവില്ല, പാര്‍ട്ടി ഇല്ലാതെ ജനത്തെ സേവിക്കുമെന്ന് സൂപ്പര്‍ താരം!!

Google Oneindia Malayalam News

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ കാരണം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക് തിരിച്ചെത്തിയത്. ഒരാഴ്ച്ച പൂര്‍ണ വിശ്രമമാണ് രജനീകാന്തിന് നിര്‍ദേശിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ പാര്‍ട്ടി രൂപീകരിക്കാതെ തന്നെ തനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുമെന്ന് രജനി വ്യക്തമാക്കി.

1

അതേസമയം ഏറെ പ്രതീക്ഷയോടെ രൂപം കൊണ്ട രജനി മുന്നേട്ര മണ്ഡ്രവും ഇതോടെ അനാഥമായിരിക്കുകയാണ്. നിരവധി ആരാധകര്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബിജെപി അടക്കമുള്ള കക്ഷികള്‍ രജനിയുമായി സഖ്യമുണ്ടാക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം ഉപേക്ഷിച്ചിരിക്കുകയാണ്. കഠിനമായ ജോലികളൊന്നും ചെയ്യരുതെന്ന് രജനീകാന്തിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ പാര്‍ട്ടി പ്രഖ്യാപനത്തിനായുള്ള യോഗം നടന്നപ്പോഴും ആരാധകര്‍ രജനിയുടെ ആരോഗ്യ നിലയെ കുറിച്ചാണ് സംസാരിച്ചത്.

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് രജനി വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഒഴിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാതെ തന്നെ ജനങ്ങളെ എനിക്ക് സേവിക്കാനാവും. ഞാന്‍ മത്സരിക്കുകയാണെങ്കില്‍, സോഷ്യല്‍ മീഡിയയിലും ടിവിയിലും പ്രമോഷന്‍ നടത്തിയത് കൊണ്ട് മാത്രം വിജയിക്കില്ല. അതിന് പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കാനാവില്ല. അതിന്റെ പ്രവര്‍ത്തനങ്ങളിലും ഇടപെടാന്‍ സാധിക്കില്ലെന്ന് രജനീകാന്ത് പറഞ്ഞു.

തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ദൈവത്തില്‍ നിന്നുള്ള ഒരു മുന്നറിയിപ്പാണ്. ആ ദൈവത്തെ ധിക്കരിച്ചൊരു തീരുമാനം എടുക്കാനില്ല. ജനങ്ങള്‍ തന്നെ ഒരു ബലിയാടായി കാണാന്‍ ആഗ്രഹിക്കുന്നില്ല. അത് കൂടി കണക്കിലെടുത്താണ് രാഷ്ട്രീയം വേണ്ടെന്ന് തീരുമാനിച്ചതെന്നും രജനീകാന്ത് പറഞ്ഞു. നേരത്തെ ഡിസംബര്‍ 31ന് തന്റെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു രജനീകാന്ത് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ ചിഹ്നം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. പുതിയൊരു പേരും കണ്ടുവെച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ ആരാധകരെയും നിരാശയിലാഴ്ത്തി രജനി പിന്‍മാറിയിരിക്കുകയാണ്.

Recommended Video

cmsvideo
അടിമുടി മാറ്റങ്ങളുമായി തലൈവർ | Oneindia Malayalam

English summary
rajinikanth will not announce political party, he says will serve people without party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X