കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനീകാന്ത്

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രമുഖ ചലച്ചിത്രം താരം രജനീകാന്ത്. നിയമസഭാ തിരഞ്ഞെടുപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ഒരു മാസം പിന്നിടവെയാണ് മത്സരിക്കാനില്ലെന്ന തീരുമാനവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. 21 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ താങ്കള്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇല്ല എന്ന് ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞ് ഒഴിവാകുകയായിരുന്നു അദ്ദേഹം.

 'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് ബൽറാം 'എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് ബൽറാം

തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ തന്നെയുണ്ടാകുമെന്ന് 2017 ഡിസംബര്‍ 31 ന് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിക്കവെ രജനീകാന്ത് പറഞ്ഞിരുന്നു. എന്നാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന ഇപ്പോഴത്തെ ചോദ്യത്തിന് ക്ഷമിക്കണം അതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും തന്നെ പറയാനാകില്ല എന്നായിരുന്നു മറുപടി.
തന്റെ പാര്‍ട്ടിയുടെ ആകെയുള്ള ലക്ഷ്യം തമിഴ്‌നാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുകയെന്നതാണെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഒരു ദേശീയ പാര്‍ട്ടിയാണോ പ്രാദേശിക പാര്‍ട്ടിയാണോ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി രണ്ടും എന്നായിരുന്നു.

Rajinikanth

ഫെബ്രുവരി 17ന് 'തമിഴ്‌നാടിന്റെ പ്രധാന പ്രശ്‌നമാണ് വെള്ളം' എന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്ന, പദ്ധതികള്‍ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം തന്റെ ആരാധകരോടും ജനങ്ങളോടും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലദൗര്‍ലഭ്യവും കാവേരി നദീ തര്‍ക്കവും ഒരേ പോലെ വലിയൊരു ജലപ്രശ്‌നം ആണ്. കഴിഞ്ഞ കാലങ്ങളിലേത് പോലെ ഒന്നിലധികം നദികള്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
'ഞങ്ങളുടെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ് മാത്രമാണ്, എന്നാല്‍ ഞാന്‍ ആരെയും പിന്തുണയ്ക്കുന്നില്ല,' രജനി മക്കള്‍ മന്ത്രത്തിന്റെ പതാകയോ ചിത്രങ്ങളോ രാഷ്ട്രീയ ഉദ്ദേശ്യത്തിനായി ആരെങ്കിലും ഉപയോഗിക്കുന്നത് വിലക്കിയതായും അദ്ദേഹം പറഞ്ഞു.

English summary
Rajinikanth has stated that he would not be contesting in the state bye-polls due in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X