• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ: കോണ്‍ഗ്രസിന് സീറ്റില്ല, പകരം മറ്റൊരു ഉറപ്പ്

Google Oneindia Malayalam News

ചെന്നൈ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരുന്നു. അംഗങ്ങളുടെ മരണത്താലും രാജിയാലും ഒഴിവ് വന്ന സീറ്റുകളിലാണ് അടുത്ത മാസം നാലിന് തിരഞ്ഞെടുപ്പ് നടക്കുക. പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും തമിഴ്നാട്ടില്‍ രണ്ട് സീറ്റിലും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും.

തമിഴ്നാട്ടിലെ രണ്ട് സീറ്റില്‍ ഒരെണ്ണം ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ മുതല്‍ തന്നെ ശക്തമായിരുന്നു. മുതിര്‍ന്ന നേതാവും രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ കക്ഷി നേതാവുമായ ഗുലാനംബി ആസാദ്, പ്രവീണ്‍ ചക്രവര്‍ത്തി എന്നിവരുടെ പേരായിരുന്നു പ്രധാനമായും ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇപ്പോഴിതാ വിജയിക്കാന്‍ കഴിയുന്ന രണ്ട് സീറ്റിലും ഡിഎംകെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

'കേരള കോണ്‍ഗ്രസിന്റെ ശക്തി വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി'; 15 ലേറെ സീറ്റുകളില്‍ നേട്ടം ചെയ്തു'കേരള കോണ്‍ഗ്രസിന്റെ ശക്തി വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി'; 15 ലേറെ സീറ്റുകളില്‍ നേട്ടം ചെയ്തു

ചില ഉറപ്പുകള്‍

കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി ചില ഉറപ്പുകള്‍ അവര്‍ക്ക് നല്‍കിയതിന് ശേഷമാണ് രണ്ട് സീറ്റിലും ഡിഎംകെ പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡോ. കനിമൊഴി എൻവിഎൻ സോമു, രാജേഷ്കുമാർ നാമക്കൽ എന്നിവരാണ് ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍. 'പാര്‍ട്ടി മെഡിക്കൽ വിംഗ് സെക്രട്ടറിയും പ്രാക്ടീസ് ചെയ്യുന്ന ഗൈനക്കോളജിസ്റ്റുമായ ഡോ. കനിമൊഴി എൻവിഎൻ സോമു, പാർട്ടിയുടെ ഈസ്റ്റ് ഡിസ്ട്രിക്റ്റ് സെക്രട്ടറി കെആർഎൻ രാജേഷ്കുമാർ നാമക്കൽ എന്നിവര്‍ ഒക്ടോബർ 4 ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും'- തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്റെ പ്രസ്താവനയിൽ പറയുന്നു.

ഡിഎംകെ

ഡിഎംകെയുടെ പ്രധാന സഖ്യകക്ഷിയായ കോൺഗ്രസ്സ് രണ്ടില്‍ ഒരു സീറ്റ് നേടിയെടുക്കാന്‍ ദീര്‍ഘകാലമായി ശ്രമം നടത്തിയിരുന്നു. ഗുലാംനബി ആസാദ്, പ്രവീണ്‍ ചക്രവര്‍ത്തി എന്നിവരുടെ പേരുകള്‍ കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന് വരുന്നത് അങ്ങനെയാണ്. ഇതില്‍ ഗുലാംനബി ആസാദിന്റെ പേരിനോട് ഡിഎംകെയും അനുകൂലമായി പ്രതികരിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. രാഹുലുമായി അടുത്ത നേതാവ് എന്ന തരത്തിലായിരുന്നു പ്രവീണ്‍ ചക്രവര്‍ത്തിയുടെ പേര് പട്ടികയില്‍ ഇടം പിടിച്ചത്.

സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

ഇരുനേതാക്കളും

ഡിഎംകെയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഇരുനേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ പേര് ചര്‍ച്ചകളില്‍ ഇടംപിടിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഗുലാംനബി ആസാവും പ്രവീണ്‍ ചക്രവര്‍ത്തിയും തള്ളുന്നു. ജമ്മു കശ്മീരിലെ അപ്പർ ഹൗസ് ബർത്തുകൾ വീണ്ടും വോട്ടെടുപ്പിലേക്ക് വരുമ്പോൾ മാത്രമേ തന്റെ അവസരം വരൂ എന്നായിരുന്നു ഗുലാം നബി ആസാദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. തനിക്ക് രാജ്യസഭാ ടിക്കറ്റ് ആരും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പ്രവീണ്‍ ചക്രവര്‍ത്തിയും അഭിപ്രായപ്പെട്ടു.

അടുത്ത തവണ

അതേസമയം, അടുത്ത തവണ ഒരു രാജ്യസാഭാ സീറ്റെന്ന ഉറപ്പിലാണ് രണ്ട് സീറ്റുകളിലും ഇത്തവണ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കൂടുതൽ രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ അടുത്ത വർഷം തമിഴ്‌നാട്ടിൽ നിന്ന് പാർട്ടിക്ക് ഒരു സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

സഖ്യത്തിന്

234 അംഗ നിയമസഭയിൽ സംസ്ഥാനത്ത് കോൺഗ്രസും ഇടതുപാർട്ടികളും അടങ്ങുന്ന ഡിഎംകെയുടെ സഖ്യത്തിന് 159 എംഎൽഎമാരുണ്ട്. മറുവശത്ത് 75 അംഗങ്ങളാണ് ബിജെപി കൂടി ഉള്‍പ്പെടുന്ന എ ഐ ഡി എം കെ സഖ്യത്തിനുള്ളത് ( എ ഐ ഡി എം കെ -66, ബിജെപി-4, പി എം കെ -5, പിബികെ-1). രണ്ടില്‍ കൂടുതല്‍ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമെ പ്രതിപക്ഷത്ത് നിന്നും ഒരു അംഗത്തിന് വിജയിക്കാന്‍ സാധ്യതയുള്ളു. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പില്‍ ഭരണമുന്നണി രണ്ട് സീറ്റുകളിലും വിജയിച്ചേക്കും.

നാലാമത്തെ വലിയ പാർട്ടി

ഇത് സംസ്ഥാനം തിരഞ്ഞെടുക്കുന്ന 18 സീറ്റുകളിൽ 10 ൽ ഉപരിസഭയിലെ ശക്തി വർദ്ധിപ്പിക്കുകയും ഡിഎംകെയെ രാജ്യസഭയിലെ നാലാമത്തെ വലിയ പാർട്ടിയാക്കുകയും ചെയ്യും. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ എംഎം അബ്ദുള്ള രാജ്യസഭയിലെ ഒരു സീറ്റിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എഐഎഡിഎംകെയുടെ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്

എ ഐ എ ഡി എം കെ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി എ ഐ എ ഡി എം കെ നേതാക്കളായ കെ പി മുനുസാമി, ആർ വൈത്തിലിംഗം എന്നിവർ രാജിവെച്ച ഒഴിവിലാണ് തമിഴ്നാട്ടില്‍ നിന്നും തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സഭയില്‍ ആറ് അംഗങ്ങളാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. പുതിയ തിരഞ്ഞെടുപ്പോടെ അത് എട്ടിലേക്ക് ഉയരും. മറുവശത്ത് തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ അണ്ണാ ഡിഎംകെയുടെ ശക്തി രാജ്യസഭയിലും കുറയും. നിലവിലെ രണ്ട് എണ്ണത്തിന് പുറമെ അടുത്തവര്‍ഷവും 5 ഒഴിവുകള്‍ വരുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം വീതം ഇരുപാര്‍ട്ടികളുടേതുമാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ നാലില്‍ മൂന്നെണ്ണവും പിടിക്കാന്‍ ഡിഎംകെ സഖ്യത്തിന് സാധിക്കും. ഇതോടെ രാജ്യസഭയില്‍ ഡിഎംകെ അംഗബലം ഏറെക്കാലത്തിന് ശേഷം ഇരട്ട സഖ്യയിലേക്ക് എത്തിയേക്കും.

ശക്തമായ സഖ്യകക്ഷി

കോണ്‍ഗ്രസിന്‍റെ ഏറ്റവും വിജയകരവും ശക്തവുമായ സഖ്യകക്ഷികളില്‍ ഒന്നാണ് തമിഴ്നാട്ടിലെ ഡിഎംകെ. ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി വലിയ വിജയം നേടാനും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 9 ല്‍ 8 സീറ്റിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ 18 സീറ്റിലുമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. സമീപകാലത്തെ തന്നെ സംസ്ഥാനത്തെ തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇത്.

സുസ്മിത ദേവ്

അതേസമയം, കോൺഗ്രസില്‍ നിന്നും അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയ സുസ്മിത ദേവ്, പശ്ചിമബംഗാളിൽ നിന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് മത്സരിച്ചേക്കും. കോൺഗ്രസിൽ നിന്ന് മമതാ ബാനർജിയുടെ പാർട്ടിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ തന്നെ ഇത്തരത്തിലൊരു ധാരണയുള്ളതായി സൂചനയുണ്ടായിരുന്നു. 2014 മുതല്‍ അസമിലെ സിൽചാർ സീറ്റിൽ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ അംഗമായിരുന്നെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിൽ സുസ്മിത പരാജയപ്പെട്ടിരുന്നു

 2022 ല്‍ യുപി ബിജെപിക്ക് കഠിനമാകും; കോണ്‍ഗ്രസും വലിയ മുന്നേറ്റമുണ്ടാക്കാവുന്നവരുടെ നിരയില്‍: പ്രവചനം 2022 ല്‍ യുപി ബിജെപിക്ക് കഠിനമാകും; കോണ്‍ഗ്രസും വലിയ മുന്നേറ്റമുണ്ടാക്കാവുന്നവരുടെ നിരയില്‍: പ്രവചനം

cmsvideo
  Congress leader KP Anilkumar quits party, joins CPM
  English summary
  Rajya Sabha polls: DMK announces candidates for 2 seats, congress has no chance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X