മുഹൂര്‍ത്തത്തിന് തൊട്ട് മുന്‍പ് വധു ഒളിച്ചോടി?
ചെന്നൈ: വിവാഹ മുഹൂര്‍ത്തത്തിന് ഏതാനും മിനിട്ടുകള്‍ മാത്രം ശേഷിയ്ക്കേ 22കാരിയായ വധുവിനെ കാണാതായി. പെണ്‍കുട്ടി ഒളിച്ചോടിയതാകുമെന്ന് സംശയം.കാഞ്ചീപുരത്താണ് കല്യാണത്തിന് തൊട്ടു മുമ്പ് വധുവിനെ കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാഗമ്മ എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. കമലകണ്ണന് എന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഇന്ന് (ഏപ്രില്‍ 9) രാവിലെ 6 മണിയ്ക്ക് നടത്താനിരിയ്ക്കെകായിരുന്നു.

അതിഥികള്‍, ബന്ധുക്കള്‍ എന്നിവരെല്ലാം തന്നെ വിവാഹത്തിനായി എത്തിയിരുന്നു. അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടിയെ എല്ലാവരും കണ്ടതുമാണ്. വിവാഹച്ചടങ്ങുകള്‍ ആരംഭിയ്ക്കുന്നതിനായി പൂജാരിമാരും തയ്യാറെടുത്തു കഴിഞ്ഞു. പൂജ തുടങ്ങിയ ശേഷം വധുവിനെ മണ്ഡപത്തിലെത്താന്‍ ക്ഷണിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
മുഹൂര്‍ത്തത്തിന് തൊട്ട് മുന്‍പും സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടി അപ്രത്യക്ഷയായത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിയ്ക്കാന്‍ പ്രയാസമായിരുന്നു. ഏറെ നേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications