കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോൻ അന്തരിച്ചു

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോൻ അന്തരിച്ചു. 98 വയസായിരുന്നു. ഏറ്റവും കൂടുതൽ കാലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ മേധാവിയായിരുന്ന ശാരദാ മേനോൻ ഞായറാഴ്ച ചെന്നൈയിൽ വെച്ചാണ് അന്തരിച്ചത്. മംഗളൂരുവിൽ ജനിച്ച ശരദാ മോനോന്‍ ചെന്നൈയിലായിരുന്നു വിദ്യാഭ്യാസം പൂർത്തീകരിച്ചത്. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ സൈക്യാട്രി പരിശീലനം നേടി.

കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വലിയ നഷ്ടം; ബിജെപിക്ക് കൈ കൊടുത്ത ജെഡിഎസ്കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വലിയ നഷ്ടം; ബിജെപിക്ക് കൈ കൊടുത്ത ജെഡിഎസ്

രാജ്യത്തെ ആദ്യ വനിതാ സൈക്യാട്രിസ്റ്റായ ശാരദമേനോനെ രാജ്യം 1992-ൽ പത്മഭൂഷൺ നൽകി ആദരിച്ചു. 1984-ൽ സൈക്യാട്രിസ്റ്റ് ആർ. താരയ്‌ക്കൊപ്പം സ്കീസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷൻ (S C A R F India) സ്ഥാപിച്ചു. "അവളുടെ മരണം ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. എനിക്ക് അവളെ 1978 മുതൽ അറിയാം, 35 വർഷമായി അവളോടൊപ്പം ജോലി ചെയ്തു. നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയും പ്രചോദനവുമായിരുന്നു. അങ്ങനെ പല തലങ്ങളിൽ വിശേഷിപ്പക്കെടാവുന്ന ജീവിതമായിരുന്നു. മൂന്ന് മാസം മുമ്പ് വരെ അവൾ തന്റെ ആഗ്രഹങ്ങളെ കുറിച്ചും മാനസികരോഗികളുടെ പുനരധിവാസത്തെക്കുറിച്ചും സംസാരിച്ചിരിരുന്നു"- എന്നായിരുന്നു ശാരദ മേനോന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെയുള്ള ഡോ. താരയുടെ പ്രതികരണം.

sharadhamenon

ഡോ. ശാരദമേനോന്‍ ഒരു അപൂർവ്വ പ്രതിഭാസമാണെന്നായിരുന്നു അവരുടെ വിദ്യാർത്ഥിയിയും
ആത്മഹത്യ തടയാൻ പ്രവർത്തിക്കുന്ന സ്നേഹ എന്ന സംഘടനയുടെ സ്ഥാപകയുമായ ലക്ഷ്മി വിജയകുമാർ പ്രതികരിച്ചത്. താൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഡോ.മേനോൻ വിരമിച്ചെങ്കിലും സൈക്യാട്രിയിൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുകയായിരുന്നുവെന്നും അവർ അനുസ്മരിച്ചു.

വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍

"തമിഴ്‌നാട് ഇന്ന് മനോരോഗ ചികിത്സയിൽ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവൾ മാത്രമാണ്. അവർ ഒരു അത്ഭുത അധ്യാപികയാണ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവരുടെ ഉത്സാഹം അസാധാരണമാണ്. ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ മാസം പോലും അവർ പറഞ്ഞു. അതിനായി എന്റെ ഒരു സുഹൃത്തിനോട് ഒരു മീറ്റിംഗ് സംഘടിപ്പിക്കാൻ ആവശ്യപ്പെടുകയും അതിൽ പങ്കെടുക്കുകയും ചെയ്തു. അത്തരമൊരു അധ്യാപികയില്‍ നിന്നാം പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്, "- ലക്ഷ്മി വിജയന്‍ കൂട്ടിച്ചേർത്തു''

Recommended Video

cmsvideo
Veena George's warning to Kerala after Omicron's warning | Oneindia Malayalam

English summary
Sharda Menon, India's first woman psychiatrist passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X