കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമ്പുവിന്റെ മാന്നാട് നിരോധിക്കണമെന്ന് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച, മുസ്ലീങ്ങളെ മോശക്കാരാക്കുന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ് സിനിമയും രാഷ്ട്രീയ വിവാദങ്ങളും തമ്മില്‍ വലിയ അടുപ്പമുണ്ട്. എപ്പോഴൊക്കെ തമിഴകത്ത് സിനിമയില്‍ രാഷ്ട്രീയം പറയുന്നുവോ അപ്പോഴെല്ലാം വലിയ വിവാദങ്ങള്‍ ഉണ്ടാവാറുമുണ്ട്. ഇത്തവണയും അത്തരമൊരു വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് സിലമ്പരസന്‍ നായകനായ മാന്നാട്. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസായത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് നിരൂപകര്‍ അടക്കം നല്‍കുന്നത്. ഒരു മുസ്ലീം യുവാവ് ഒരു സ്‌ഫോടനം തടയാന്‍ ശ്രമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടൈം ലൂപ്പ് ഗണത്തില്‍ വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ചിത്രം മുസ്ലീം വിരുദ്ധമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച.

മോഹന്‍ലാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്, ലളിത ചേച്ചിയെ സഹായിക്കേണ്ടത് അമ്മയെന്ന് ശാന്തിവിള ദിനേശ്‌മോഹന്‍ലാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്, ലളിത ചേച്ചിയെ സഹായിക്കേണ്ടത് അമ്മയെന്ന് ശാന്തിവിള ദിനേശ്‌

1

ചിത്രത്തിലെ പ്രധാന കഥാപാത്രം പറയാതെ പറയുന്ന പല കാര്യങ്ങളും ചിത്രത്തിലുണ്ടെന്ന് നിരൂപകര്‍ പ്രശംസിക്കുന്നതിനിടെയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ ഈ പ്രസ്താവന. മുസ്ലീം സമുദായത്തെ തന്നെ വളരെ മോശമായിട്ടാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ മോര്‍ച്ച പറയുന്നു. തീവ്രവാദികളായും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരുമായിട്ടാണ് മുസ്ലീങ്ങളെ മാന്നാടില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ സെക്രട്ടറി സയ്യിദ് ഇബ്രാഹിം പറയുന്നു. അതേസമയം തമിഴ് സിനിമയില്‍ പുതിയൊരു വിവാദത്തിന് കൂടിയാണ് ബിജെപി ഇതിലൂടെ തിരികൊളുത്തിയിരിക്കുന്നത്. നേരത്തെ ഹിന്ദു വിഷയങ്ങളായിരുന്നു പാര്‍ട്ടി ഏറ്റെടുത്തിരുന്നത്.

വിജയ് ചിത്രങ്ങളായ സര്‍ക്കാര്‍, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതേ പോലെ ബിജെപിക്കും, അണ്ണാഡിഎംകെയ്ക്കുമെതിരെയും പരാമര്‍ശങ്ങള്‍ അടങ്ങുന്നവയായിരുന്നു. ജിഎസ്ടിയും നോട്ടുനിരോധനവും ഇരുചിത്രങ്ങളിലും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന സൗജന്യ വാഗ്ദാന പെരുമഴയെ സര്‍ക്കാരില്‍ പരിഹസിച്ചിരുന്നു. ബിജെപിയും വിജയ്‌യും തമ്മില്‍ ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങള്‍ പിന്നീട് നയിച്ചത്. നടന്റെ മതം പറഞ്ഞായിരുന്നു ബിജെപി രംഗത്ത് വന്നത്. തനിക്ക് മതമില്ലെന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. പിന്നീട് മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണ സമയത്ത് വിജയ്‌യുടെ വീട്ടിലും സ്ഥാപനത്തിലും ആദായനികുതി വകുപ്പ് റെയ്ഡും നടത്തിയിരുന്നു.

സിനിമ എന്നത് ശക്തമായ ഒരു മാധ്യമമാണ്. അതിലൂടെ നല്ലതും പോസിറ്റീവായതുമായ സന്ദേശങ്ങളാണ് സമൂഹത്തിന് നല്‍കേണ്ടത്. ഒരു സമുദായത്തെ മുഴുവന്‍ മതതീവ്രവാദികളായി കാണിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത്തരം ചിത്രങ്ങളിലൂടെ മുസ്ലീങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയാണ് സംവിധായകര്‍. അവര്‍ എല്ലാവരെയും പേടിച്ച് ജീവിക്കേണ്ട അവസ്ഥ വരുമെന്ന് സയ്യിദ് ഇബ്രാഹിം പറയുന്നു. കോയമ്പത്തൂരിലെ സ്‌ഫോടനം അതുപോലെ വലിയ പ്രശ്‌നങ്ങളുള്ളതാണെന്ന് അദ്ദേഹം പറയുന്നു. മാന്നാടില്‍ നിര്‍ണായമായ ഒരിടത്ത് കോയമ്പത്തൂര്‍ സ്‌ഫോടനം കാണിക്കുന്നുണ്ട്. അത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇബ്രാഹിം വ്യക്തമാക്കി.

കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ തൊപ്പി വച്ചവരും കാവിയുടുത്തവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ രംഗം സമൂഹത്തിന്റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് സയ്യിദ് ഇബ്രാഹിം പറയുന്നു. 1998ല്‍ ഡിഎംകെയായിരുന്നു അധികാരത്തിരുന്നത്. അതുകൊണ്ട് കോയമ്പത്തൂര്‍ സ്‌ഫോടനം ഇന്ന് കാണിക്കുന്നത് തീര്‍ച്ചയായും സെന്‍സര്‍ ചെയ്യപ്പെടണമെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചിത്രത്തില്‍ ആവശ്യമായ സെന്‍സറിംഗ് ഉണ്ടെന്നാണ് ന്യൂനപക്ഷ മോര്‍ച്ച നിര്‍ദേശിക്കുന്നത്. എന്നാല്‍ ഡിഎംകെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം സൂര്യയുടെ നിരൂപക പ്രശംസ നേടിയ ചിത്രം ജയ് ഭീമിനെതിരെയും യുവമോര്‍ച്ച രംഗത്തെത്തി. സമൂഹത്തിലെ ഒരു വിഭാഗത്തെ ജയ് ഭീം വേദനിപ്പിച്ചെന്ന് ഇബ്രാഹിം കുറ്റപ്പെടുത്തി. ചിത്രം വണ്ണിയര്‍ സമുദായത്തിനെതിരാണ് എന്നായിരുന്നു പരാതി. സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന നല്ല സന്ദേശങ്ങളുള്ള സിനിമകളാണ് തമിഴകത്ത് നിന്ന് ഉണ്ടാവേണ്ടത്. ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുന്നതിന് പകരം പല മേഖലകളിലെ വിജയകഥകള്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്നതാണ്. മാന്നാട് വീണ്ടും സെന്‍സര്‍ ചെയ്യണം. അല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും സയ്യീദ് ഇബ്രാഹിം ആവശ്യപ്പെട്ടു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിവാദത്തോട് പ്രതികരിച്ചിട്ടില്ല.

ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടിആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടി

Recommended Video

cmsvideo
വേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ സിലമ്പരസൻ | Oneindia Malayalam

English summary
simbu's maanadu should be banned, it is against muslims says bjp minority wing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X