കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോദണ്ഡപാണിയുടെ കൈപ്പിടിച്ചെത്തിയ എസ്പിബി, ശങ്കരാ പാടി ഞെട്ടിച്ചു, കടല്‍പ്പാലത്തിലൂടെ മലയാളത്തിലും!!

Google Oneindia Malayalam News

സംഗീത ലോകത്തിന് തീരാ നഷ്ടമാണ് എസ്ബി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം. അതിലേറെ ഇത്രയേറെ ഭാഷകളില്‍ മികവോടെ പാടാന്‍ സാധിക്കുന്ന അപൂര്‍വം സംഗീതജ്ഞരേ ഉള്ളൂ എന്നതാണ് ഏറ്റവും സങ്കടകരം. ഈ തലമുറയെയും വരും തലമുറയെയും പ്രചോദിപ്പിക്കുന്ന ഗാനങ്ങള്‍ പാടിയാണ് അദ്ദേഹം യാത്രയായത്. 1967ല്‍ ഗാനലോകത്ത് ഉണ്ടെങ്കിലും എസ്പിബിയുടെ തലവര മാറ്റിയത് ഒരു തെലുങ്ക് ഗാനമാണ്. എല്ലാ അര്‍ത്ഥത്തിലും കര്‍ണാടക സംഗീതത്തിന്റെ സങ്കീര്‍ണതകള്‍ നിറഞ്ഞ ശങ്കരാ നാദ ശരീരാ എന്ന ഗാനം. എസ്പിബിയുടെ ചില നേട്ടങ്ങളിലേക്ക് നമുക്ക് കണ്ണോടിക്കാം.

കോദണ്ഡാപാണിയുടെ കൈപിടിച്ചെത്തി

കോദണ്ഡാപാണിയുടെ കൈപിടിച്ചെത്തി

തെലുങ്ക് സിനിമയിലെ ഇതിഹാസ സംഗീതജ്ഞനായ ശ്രീപതി കോദണ്ഡപാണിയാണ് എസ്പിബിയെ സിനിമാ ഗാനലോകത്തേക്ക് എത്തിക്കുന്നത്. എസ്പിബിയുടെ ബന്ധുവും കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത് കോദണ്ഡപാണി അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണയിലാണ് എസ്പി ആദ്യ ഗാനം പാടുന്നത്. അതും ഇതിഹാസ ഗായകരായ പി സുശീല്‍, പിബി ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം എമിയെ വിന്ഥ മോഹം എന്ന ഗാനമാണ് പാടിയത്. പിന്നീട് കോദണ്ഡപാണിയോടുള്ള ആദരവ് കാരണം തന്റെ നിര്‍മാണ കമ്പനിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുകയും ചെയ്തു.

കടല്‍പ്പാലത്തിലൂടെ മലയാളത്തില്‍

കടല്‍പ്പാലത്തിലൂടെ മലയാളത്തില്‍

എസ്പിയെ ഗാനലോകം വല്ലാതെ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ മലയാള സിനിമയിലും അദ്ദേഹം പാടിയിരുന്നു. അതും ഇതിഹാസ സംഗീതജ്ഞന്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍. 1969ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ഈ കടലും മറുകടലും എന്ന ഗാനാണ് എസ്പിബി പാടിയത്. ഇത് മലയാളത്തില്‍ വന്‍ ഹിറ്റായിരുന്നു. മലയാളികള്‍ ചിരപരിചിതമല്ലാത്ത ശബ്ദം കൂടിയായിരുന്നു ഈ ഗാനത്തിന്റെ ഹിറ്റിന് പിന്നില്‍. എആര്‍ റഹ്മാന്റെ പിതാവ് ആര്‍കെ ശേഖറിന്റെ സംഗീതത്തിലും അദ്ദേഹം മലയാളത്തില്‍ പാടിയിരുന്നു. മലയാളത്തില്‍ അവസാനമായി കിണര്‍ എന്ന ചിത്രത്തിനാണ് പാടിയത്. യേശുദാസുമൊത്തായിരുന്നു പാട്ട്. എം ജയചന്ദ്രനായിരുന്നു സംഗീതം.

ശങ്കരാഭരണത്തിലൂടെ ഞെട്ടിച്ചു

ശങ്കരാഭരണത്തിലൂടെ ഞെട്ടിച്ചു

എസ്പിയുടെ യഥാര്‍ത്ഥ കഴിവ് സംഗീത ലോകം അറിയുന്നത് ശങ്കരാഭരണത്തിലൂടെയാണ്. കെ വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ശങ്കരാ നാദ ശരീരാ എന്ന ഗാനം വലിയ തരംഗമായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത എസ്പിയുടെ ഗാനം പണ്ഡിതന്‍മാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. മെരിസേ മുലുപ്പുലു എന്ന വരികളൊക്കെ ചേര്‍ത്ത് അദ്ദേഹം പാടിയ ഗാനം പോപ്പുലര്‍ സംഗീതത്തിന്റെ ചേരുവകള്‍ കൂടി അടങ്ങുന്നതായിരുന്നു. എസ്പിയുടെ കരിയറിലെ വഴിത്തിരിവായതും ഈ ഗാനമാണ്. ചിത്രത്തിലെ ഓംകാരനാദനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരവും എസ്പിയെ തേടിയെത്തി.

Recommended Video

cmsvideo
Sp balasubrahmanyam passes away
സാധാരണക്കാരന്റെ സ്വരം

സാധാരണക്കാരന്റെ സ്വരം

സാധാരണക്കാരന്റെ വേദനകളും പ്രണവും വിരഹവും പ്രകടിപ്പിച്ച ഗാനങ്ങളാണ് എസ്പിയുടെ തമിഴ് പാട്ടുകളില്‍ അധികവും. മണ്ണില്‍ ഇന്ത കാന്തല്‍, നിലാവേ വാ സെല്ലാതെ വാ, ഇളയ നിലാ പൊഴിക്കിറതെ, എന്‍ കാതലേ എന്‍ കാതലേ, എന്‍ വീട്ട് തോട്ടത്തില്‍, അഞ്ജലി അഞ്ജലി, തുടങ്ങിയവ അനശ്വര ഗാനങ്ങളാണ്. മലയാളത്തില്‍ താരാപഥം ചേതോഹരം ഇപ്പോഴും മലയാളികള്‍ മൂളിക്കൊണ്ട് നടക്കുന്ന ഗാനങ്ങളാണ്. ഇവയ്‌ക്കെല്ലാം സാധാരണക്കാരന്റെ സംഗീതത്തിന്റെ ഭാഷ്യം കൂടിയുണ്ടായിരുന്നു. കെഎസ് ചിത്രയ്‌ക്കൊപ്പം ഏറ്റവുമധികം പാട്ടുകള്‍ പാടിയ ഗായകനെന്ന പേരും എസ്പിബിക്കുണ്ട്. ദക്ഷിണേന്ത്യയുടെ സ്വര ജോഡികളായിട്ടാണ് എസ്പിയും ചിത്രയും അറിയപ്പെട്ടിരുന്നത്.

English summary
sp balasubramanyam legendary singer who introduced by kodandapani in telugu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X