കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്‍ പീഡിപ്പിക്കുന്നെന്ന് സ്വവര്‍ഗാനുരാഗിയായ മകന്‍!

Google Oneindia Malayalam News

ചെന്നൈ: ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനെതിരെ പരാതിയുമായി മകന്‍ അശ്വിന്‍ രംഗത്ത്. അച്ഛന്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്നാണ് സ്വര്‍ഗാനുരാഗിയായ അശ്വിന്റെ പരാതി. എന്റെ കൂട്ടുകാരനൊപ്പം ജീവിക്കാന്‍ അച്ഛന്‍ അനുവദിക്കുന്നില്ല. ഡി എന്‍ എയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അശ്വിന്‍ താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന കാര്യം തുറന്ന് സമ്മതിച്ചത്.

അച്ഛനായ എന്‍ ശ്രീനിവാസന്‍ കൂട്ടുകാരനൊപ്പം കഴിയാന്‍ സമ്മതിക്കുന്നില്ല എന്നാണ് ഇയാള്‍ പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി വിവാഹം നടത്താനാണ് അച്ഛന്റെ ശ്രമം. എന്നാല്‍ തനിക്ക് വിവാഹം ഇഷ്ടമല്ല. തന്നെയും കൂട്ടുകാരനായ അവി മുഖര്‍ജിയെയും പിരിക്കാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞു.

srinivasan.

കുടുംബസ്വത്തിലെ തന്റെ വിഹിതം കിട്ടണമെന്നും സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കണം എന്നുമാണ് ശ്രീനിവാസനോട് അശ്വിന് പറയാനുള്ളത്. തന്റെയും അവി മുഖര്‍ജിയുടെയും ബന്ധത്തിന് ശ്രീനിവാസന്‍ എതിര് നില്‍ക്കുന്നതിന് തെളിവുകളായി കുറെ കത്തുകളും ഇയാള്‍ കാണിച്ചു. ശ്രീനിവാസനും അശ്വിനംു തമ്മില്‍ നടന്ന എഴുത്തുകുത്തുകളാണ് ഇത്.

ഐ പി എല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടമായ എന്‍ ശ്രീനിവാസന് കനത്ത തിരിച്ചടിയാകും മകന്റെ ഈ പരസ്യമായ വെളിപ്പെടുത്തല്‍. കോഴക്കേസില്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസന് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം നഷ്ടമായത്. ഐ സി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ശ്രീനിവാസനെ പുറത്താക്കാന്‍ ബി സി സി ഐയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
In an embarrassment to former BCCI chief N Srinivasan, his gay son has accused him of forcing him to marry a woman to continue his family lineage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X