സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു; വാങ്ങിയത് തമിഴ് നടന്‍, വിവരങ്ങള്‍ അറിയാം
ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു. ഒരു പ്രമുഖ സിനിമാ നടനാണ് ഇത് വാങ്ങിയത്. സുന്ദര്‍ പിച്ചൈയുടെ പിതാവ് ഈ വീടിന്റെ താക്കോല്‍ കണ്ണീരോടെയാണ് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആരാണ് ഈ വീട് വാങ്ങിയതെന്ന ചര്‍ച്ചകള്‍ നടക്കുകയാണ്.
ആരാണ് ഈ നടനെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരിക്കുന്നത്. നിലവില്‍ അമേരിക്കയിലാണ് സുന്ദര്‍ പിച്ചൈ താമസിക്കുന്നത്. അദ്ദേഹത്തിന്റെ പൗരത്വം അടക്കം ഇപ്പോള്‍ യുഎസ്സിലാണ്. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ കുടുംബം അടക്കം മുമ്പ് താമസിച്ചിരുന്ന വീടാണിത്. അല്ലാതെ നിലവില്‍ താമസിക്കുന്ന വീടല്ല.

തമിഴ് സിനിമാ നടനും നിര്‍മാതാവുമായ സി മണികണ്ഠനാണ് സുന്ദര്‍ പിച്ചൈയുടെ വീട് വാങ്ങിയ വ്യക്തി. നിരവധി പേരാണ് ഇയാളെ ഗൂഗിളില്‍ തിരഞ്ഞത്. ചെന്നൈയിലെ റെസിഡെന്‍ഷ്യല്‍ ഏരിയയായ അശോക് നഗറിലാണ് ഈ വീടുള്ളത്. ഏറ്റവും രസകരമായ കാര്യം മണികണ്ഠന്റെ ആദ്യത്തെ വസ്തുവാണ് ഇത്.
അദ്ദേഹത്തിന് വീട് നിര്‍മിക്കാനാണ് ഈ സ്ഥലമെന്ന് സൂചനയുണ്ട്. വാങ്ങാനായി ഒരു സ്ഥലം നോക്കി നടക്കുകയായിരുന്നു മണികണ്ഠന്‍. ഈ സ്ഥലം അദ്ദേഹത്തിന് ഇഷ്ട്‌പെട്ടിരുന്നു. ഈ വീട് സുന്ദര്‍ പിച്ചൈ ജനിച്ച്, വളര്‍ന്ന വീടാണെന്ന് അറിഞ്ഞതോടെ ഈ സ്ഥലമടക്കം വാങ്ങാന്‍ മണികണ്ഠന്‍ തീരുമാനിക്കുകയായിരുന്നു.
സുന്ദര്‍ പിച്ചൈയുടെ മാതാപിതാക്കള്‍ വളരെ എളിമയുള്ളവരാണെന്ന് മണികണ്ഠന്‍ പറയുന്നു. പിച്ചൈയുടെ അമ്മ തനിക്ക് ഫിള്‍ട്ടര്‍ കാപ്പിയുണ്ടാക്കി തന്നു. ആദ്യകാഴ്ച്ചയില്‍ തന്നെ വീടിന്റെ ആധാരം അടക്കം തന്നത് സുന്ദര്‍ പിച്ചൈയുടെ പിതാവാണ്. അവരുടെ എളിമയും, സ്‌നേഹവും വിവരിക്കാന്‍ തനിക്ക് വാക്കുകളിലെന്നും മണികണ്ഠന്‍ പറയുന്നു.
രജിസ്‌ട്രേഷന്‍ സമയത്തോ, പണമിടപാട് നടക്കുന്ന സമയത്തോ മകന്‍ സുന്ദര്‍ പിച്ചൈയുടെ പേര് മണികണ്ഠന്‍ ഉപയോഗപ്പെടുത്തിയതേയില്ല. ആ പേര് ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം തീരുമാനിച്ചത് പോലെയായിരുന്നു അത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകളാണ് അദ്ദേഹം കാത്തുനിന്നതെന്നും മണികണ്ഠന്‍ പറഞ്ഞു.
രജിസ്‌ട്രേഷന്‍ ഓഫീസില്‍ സുന്ദര്‍ പിച്ചൈയുടെ പിതാവ് മണിക്കൂറുകളോളമാണ് ചെലവിട്ടത്. കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കാന്‍ വേണ്ടിയായിരുന്നു ഇത്. എല്ലാ നികുതിയും കൃത്യമായി അദ്ദേഹം അടച്ചു. അതിന് ശേഷമാണ് രേഖകള്‍ തനിക്ക് കൈമാറിയതെന്നും മണികണ്ഠന്‍ പറഞ്ഞു.
മണികണ്ഠന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് കൂടിയുണ്ട്. അങ്ങനെയാണ് ഈ വീടിനെയും സ്ഥലത്തെയും കുറിച്ച് അറിയുന്നത്. ചെന്നൈയിലാണ് സുന്ദര്‍ പിച്ചൈ വളര്‍ന്നതും പഠിച്ചതും. മെറ്റാലര്‍ജിക്കല്‍ എഞ്ചിനീയറിംഗ് അദ്ദേഹം പഠിച്ചത് ഖരഗ്പൂര്‍ ഐഐടിയില്‍ നിന്നാണ്. സുന്ദര്‍ പിച്ചൈ നമ്മുടെ നാടിന്റെ അഭിമാനമാണ്. അദ്ദേഹം താമസിച്ച വീട് വാങ്ങുന്നത് ജീവിതത്തിലെ വലിയൊരു നേട്ടമാണെന്നും മണിണ്ഠന്‍ പറഞ്ഞു.
താന്‍ മുന്നൂറോളം വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നും റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ കൂടിയായ മണികണ്ഠന്‍ പറഞ്ഞു. ഇരുപതാം വയസ്സ് വരെ സുന്ദര്‍ ഈ വീട്ടിലായിരുന്നു താമസമെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. നേരത്തെ ചെന്നൈ സന്ദര്‍ശിച്ചപ്പോള്‍ ഗൂഗിള്‍ സിഇഒ കുടുംബത്തെ കണ്ടിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്തിരുന്നു.












Click it and Unblock the Notifications