രജനികാന്തിന്റെ നമ്പറുകള്‍ ട്വിറ്റര്‍ താങ്ങുമോ?
ചെന്നൈ: രജനി ഒരു തടവ് സൊന്നാല്‍ അത് നൂറ് തവണ സൊന്ന മാരിരിയാണ്. അപ്പോള്‍ പിന്നെ രജനി ഒരു തവണ ട്വീറ്റ് ചെയ്താലോ. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ രജനീകാന്ത് അക്കൗണ്ട് തുടങ്ങുന്നു എന്നറിഞ്ഞ ആരാധകരുടെ സംശയമാണ്. എന്തായാലും സംഗതി സത്യമാണ്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നമ്പറുകള്‍ ഇനി ട്വിറ്ററിലും കാണാം.
രജനീകാന്ത് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത് ടൈംസ് ഓഫ് ഇന്ത്യയാണ്. ആദ്യത്തെ ട്വീറ്റും രജനി തയ്യാറാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരണം എന്നാണ് രജനിയുടെ രീതി. ട്വിറ്ററിലും സ്റ്റൈല്‍ മന്നന്‍ പതിവ് തെറ്റിക്കില്ല എന്ന പ്രതീക്ഷയിലാണ് ഫാന്‍സ്. ഈയാഴ്ച തന്നെ രജനിയുടെ ആദ്യ ട്വീറ്റ് പുറത്തെത്തും.

സ്വന്തമായി അക്കൗണ്ടില്ലെങ്കിലും രജനീകാന്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് അന്യനല്ല. രജനിയുടെ ഫാന്‍ പേജുകള്‍ക്ക് ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റുമായി പതിനായിരക്കണക്കിന് ഫോളോവേഴ്‌സുണ്ട്. രജനിയുടെ തമാശകളും ഇടിവെട്ട് നമ്പറുകളും ഡയലോഗുകളും നെറ്റ് ലോകത്തെ ഓരോ കൊച്ചുകുഞ്ഞിനും പരിചിതമാണ്.
വെര്‍ച്വല്‍ ലോകത്ത് സജീവമല്ലെങ്കിലും ആരാധകര്‍ക്ക് കയ്യെത്തും ദൂരത്താണ് മെഗാസ്റ്റാറായ രജനീകാന്ത് എപ്പോഴും. സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സോഷ്യല്‍ സൈറ്റുകളുടെ ചുമതലയുള്ള വി പി ഡിജിറ്റല്‍ ആന്‍ഡ് ബിസിനസ് ഹെഡ് ഓഫ് ഫ്‌ലുവന്‍സാണ് രജനീകാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും മാനേജ് ചെയ്യുക.












Click it and Unblock the Notifications