സൂരറൈ പോട്ര് താരം പൂ റാമു അന്തരിച്ചു, അനുശോചിച്ച് സ്റ്റാലിനും ഉദയനിധിയും
ചെന്നൈ: പ്രമുഖ തമിഴ് നടന്‍ പൂ റാമു അന്തരിച്ചു. സൂരറൈ പോട്ര് അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച താരമായിരുന്നു രാമു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസത്തോളം ചികിത്സിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഉറപ്പക്കത്തിലെ വീട്ടില്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്.

സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്രിലാണ് അവസാനമായി രാമുവിനെ പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ കണ്ടത്. തെരുവ് നാടക നടനും അതേസമയം തന്നെ സിനിമ നടനും കൂടിയായിരുന്നു അദ്ദേഹം. ശശിയുടെ പൂ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്ന നടനായത്. രാമു ഈ ചിത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. പരിയെറും പെരുമാള്‍, കര്‍ണന്‍, എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കര്‍ണനില്‍ ധനുഷിന്റെ അച്ഛനായും സൂററൈ പോട്രില്‍ സൂര്യയുടെ അച്ഛനായിട്ടുമാണ് അദ്ദേഹം വേഷമിട്ടത്. തമിഴ്‌നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയില്‍ അംഗമായിരുന്നു അദ്ദേഹം. അതേസമയം പൂ രാമുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു. ഇടതുപക്ഷ ആശയവുമായി ജീവിച്ച രാമു തെരുവ് നാടകങ്ങളിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ആശുപത്രിയില്‍ അദ്ദേഹം എത്തുകയും ചെയ്തു.


Click it and Unblock the Notifications