കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനിൽ നിന്നെത്തിയ പിന്നാലെ നടൻ വടിവേലുവിന് കൊവിഡ്, ഒമൈക്രോൺ ആണെന്ന് സംശയം

Google Oneindia Malayalam News

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം വടിവേലുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈ പോരൂരിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലാണ് വടിവേലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് വടിവേലു ഇംഗ്ലണ്ട് യാത്രയ്ക്ക് ശേഷം തിരിച്ച് എത്തിയത്. വടിവേലുവിനെ ബാധിച്ചിരിക്കുന്നത് കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം ആണോ എന്ന് സംശയിക്കുന്നുണ്ട്.

'ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു'; സുരേഷ് ഗോപിയെക്കുറിച്ച് പിസി ജോർജ്'ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു'; സുരേഷ് ഗോപിയെക്കുറിച്ച് പിസി ജോർജ്

ഇന്നലെയാണ് വടിവേലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടനില്‍ നിന്നും ഡിസംബര്‍ 23ന് ആണ് വടിവേലു ചെന്നൈയില്‍ തിരിച്ച് എത്തിയത്. തന്റെ പുതിയ ചിത്രമായ നായ് ശേഖര്‍ റിട്ടേണ്‍സിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് വടിവേലു ലണ്ടനിലുണ്ടായിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ സൂരജും സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും വടിവേലുവിനൊപ്പം ലണ്ടനിലുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം സിനിമയിലേക്കുളള വടിവേലുവിന്റെ തിരിച്ച് വരവാണ് നായ് ശേഖര്‍ റിട്ടേണ്‍സ്.

77

ലണ്ടനില്‍ നിന്നും മടങ്ങി വരവേ ചെന്നെ വിമാനത്താവളത്തില്‍ വെച്ച് വടിവേലുവിന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു

Recommended Video

cmsvideo
Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam

English summary
Tamil actor Vadivelu tested Covid positive after returning from UK, suspects Omicron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X