Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് ഹാസ്യ നടന്‍ വിവേകിന്റെ മകന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടന്‍ വിവേകിന്റെ മകന്‍ പ്രസന്നകുമാര്‍(13)അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെങ്കി പനി ബാധിച്ച് ചികിത്സയിലായിരുന്നു. വടപളനിയിലെ എസ്ആര്‍എം ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മകന്റെ അപ്രതീക്ഷിത മരണം വിവേകിനേയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി.

അരുള്‍സെല്‍വിയാണ് പ്രസന്നകുമാറിന്റെ അമ്മ. അമൃത നന്ദിനി, തേജസ്വിനി എന്നിവരാണ് സഹോദരങ്ങള്‍. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സ ഫലിക്കാതെ വരികയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കീ ബോര്‍ഡ് വായനയില്‍ മികച്ച പ്രതിഭ കൂടിയായിരുന്നു പ്രസന്നകുമാര്‍.

vivek

പ്രസന്നകുമാറിന്റെ അപ്രതീക്ഷിത മരണത്തില്‍ സിനിമാ ലോകത്തെ ഒട്ടേറെ പ്രമുഖര്‍ അനുശോചനം അറിയിച്ചു. വിവേകിനും കുടുംബത്തിനും ദുരന്തത്തില്‍ നിന്നും കരയറാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി നടി ശ്രേയ റെഡ്ഡി പറഞ്ഞു. ഹൃദയംഭേദകമായ വാര്‍ത്തയാണിതെന്നായിരുന്നു നടി ഖുശ്ബുവിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
vivek-son-prasanna

നടി സോന ഹെയ്ഡന്‍, നടന്‍ പ്രസന്ന, നടന്‍ നിതിന്‍ സത്യ, നസ്രിയ നസിം, നടന്‍ റോബോ ശങ്കര്‍, സംവിധായകന്‍ ശശികുമാര്‍ തുടങ്ങി സിനിമാലോകത്തെ മിക്ക പ്രമുഖരും പ്രസന്നകുമാറിന്റെ മരണത്തില്‍ നടക്കവും ദു:ഖവും രേഖപ്പെടുത്തി. ചെന്നൈയിലുള്ള സിനിമാ പ്രവര്‍ത്തകര്‍ വിവേകിന്റെ വീട്ടിലെത്തിയും ആദരാഞ്ജലിയര്‍പ്പിച്ചു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+