സെക്‌സ് റാക്കറ്റ്: തമിഴ് നടി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ‍: തെന്നിന്ത്യന്‍ സിനിമയിലെ ഐറ്റം ഗേള്‍ അനാശാസ്യത്തിനിടെ പോലീസ് പിടിയിലായി. തെലുങ്ക്, തമിഴ് സിനിമകളിലെ ഐറ്റം ഡാന്‍സ് ഗേളായ ആഷ് അന്‍സാരിയാണ് ജോധ്പൂരില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്. സെക്‌സ് റാക്കറ്റിനായി വിരിച്ച വലയിലാണ് നടി അകത്തായത്. നടിയോടൊപ്പം മൂന്ന് പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

എസ്‌കോര്‍ട്ട് സര്‍വ്വീസടക്കം വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിവരികയാണ് നടിയും കൂട്ടരും എന്നാണ് പോലീസ് പറയുന്നത്. റായ്കാഭാഗ് റോഡിലെ താക്ത് വിലാസ് ഹോട്ടലില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകള്‍ ഏറെയും നടത്തിയിരുന്നത് എന്നും പോലീസ് പറയുന്നു.

aish ansari

തെലുങ്ക്, തമിഴ് ഭാഷകളില്‍ ഐറ്റം ഡാന്‍സ് രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ് ആഷ് അന്‍സാരി. ഇവര്‍ക്കൊപ്പം പിടിയിലായ പുരുഷന്മാരെയും പോലീസ് തിരിച്ചറിഞ്ഞിട്ടു്. ശ്രാവണ്‍ ചൗഹാന്‍ എന്ന റോക്കി, ഗൗരവ്, സുനില്‍ എന്നിവരാണ് പിടിയിലായവര്‍.

പ്രധാനനഗരങ്ങളക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ എസ്‌കോര്‍ട്ട് സര്‍വ്വീസ് നല്‍കി വരികയാണ് ആഷ് അന്‍സാരി എന്ന് പോലീസ് ഡിസിപി കേസര്‍ സിംഗ് പറഞ്ഞു. വിദേശത്ത് നിന്നുള്ള മോഡലുകളെ ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

English summary
Tamil actress Aish Ansari arrested with three men from Jodhpur hotel as cops bust high-profile sex racket
Please Wait while comments are loading...