ഷാര്‍ളി ഹെബ്ദോ മോഡല്‍ മുസ്ലിം തീവ്രവാദി ആക്രമണം തമിഴ്‌നാട്ടിലും?
ചെന്നൈ: ഫ്രഞ്ച് മാസികയായ ഷാര്‍ളി ഹെബ്ദോയെ ആക്രമിച്ച പോലെ തമിഴ്‌നാട്ടിലും ആക്രമണം നടത്തുമെന്ന് മുസ്ലിം തീവ്രവാദികളുടെ ഭീഷണി. പ്രമുഖ തമിഴ് ദിനപ്പത്രമായ ദിനമലരിന് നേരെയാണ് ഭീഷണി ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് മുസ്ലിം തീവ്രവാദികള്‍ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസില്‍ നടത്തിയ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഷാര്‍ളി ഹെബ്ദോ, നാളെ ദിനമലര്‍ എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. അല്‍ ക്വയ്ദയില്‍ നിന്നാണ് സന്ദേശം എന്നും പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് അയച്ച ആളുടെ വിലാസം. ചെന്നൈ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീഷണിക്കത്തിന്റെ ആധികാരിതകയെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രകോപനപരമായ രീതിയില്‍ പത്രം അടുത്തിടെ എന്തെങ്കിലും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 2008 ല്‍ പ്രവാചകനുമായി ബന്ധപ്പെട്ട് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അതിന് ശേഷം പത്രം ഇത്തരം സംഭവങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. എന്തായാലും ഭീഷണിക്കത്ത് കിട്ടിയതിനെതുടര്‍ന്ന് പത്രം ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി ഏഴിനാണ് ഫ്രാന്‍സിലെ ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസില്‍ ഭീകരരുടെ ആക്രമണം നടന്നത്. എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷവും പ്രസിദ്ധീകരണം തുടര്‍ന്ന ഷാര്‍ളി ഹെബ്ദോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.












Click it and Unblock the Notifications