കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ച് തമിഴ്നാട് കൃഷിവകുപ്പ് മന്ത്രി ആര്‍ ദുരൈക്കണ്ണ് അന്തരിച്ചു

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. കൃഷി വകുപ്പ് മന്ത്രിയായിരുന്ന ആര്‍ ദുരൈക്കണ്ണാണ് മരിച്ചത്. 72 വയസായിരുന്നു.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ആര്‍ ദുരൈക്കണ്ണിന്റെ ആരോഗ്യനില കഴിഞ്‍ ദിവസങ്ങളില്‍ അതീവഗുരുതരമായി തുടരുകയായിരുന്നു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് മരണം സഭവിച്ചത്. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിയുന്ന മന്ത്രിയുടെ സ്ഥിതിയില്‍ ഒരു പുരോഗതിയുമില്ലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തിന്‍റെ അവയവങ്ങളുടെ പ്രവര്‍ത്തനം 90 ശതമാനവും തകരാറിലായിരുന്നു രക്തത്തിലെ ഓക്‌സിജന്റെ അളവ് ആശങ്കാജനകമായ നിലയില്‍ കുറഞ്ഞതായും കഴിഞ്ഞ ദിവസം പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഒക്ടോബര്‍ 13-നാണ് ദുരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സേലത്തേക്ക് പോകുന്നതിനിടെയാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്.

durai-

തുടര്‍ന്ന് ആദ്യം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തഞ്ചാവൂര്‍ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ് 2006 മുതല്‍ പാപനാശം നിയമസഭാംഗമാണ്. 2016-ലെ വിജയത്തെ തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയായി സ്ഥാനമേറ്റ ദുരൈക്കണ്ണിന് എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും ഇതേ വകുപ്പ് ലഭിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഒരു ബ്രാഞ്ചാണ്; രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഒരു ബ്രാഞ്ചാണ്; രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്

English summary
Tamil Nadu Agriculture Minister R Duraikannu has died of covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X