കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന്

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന് മത്സരിയ്ക്കുന്നതില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിയോജിപ്പ്. ഡിഎംകെ പോലൊരു രാഷ്ട്രീയപാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിയ്ക്കുന്നതിനെക്കാള്‍ ഒറ്റയ്ക്ക് മത്സരിയ്ക്കുന്നതാണ് എത്രയോ ഉചിതമെന്ന് ടിഎന്‍സിസി പ്രസിഡന്റ് ബിഎസ് ജ്ഞാനദേശികന്‍

ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു ജ്ഞാനദേശികന്‍. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം ഉയര്‍ത്തിക്കാട്ടിയവരാണ് ഡിഎംകെ ഉള്‍പ്പെടയുള്ള പാര്‍ട്ടികളെന്നും അദ്ദേഹം പറഞ്ഞു.

Karunanidhi

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് പാര്‍ട്ടി പ്രവര്‍ത്തരുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 24നാണ് തമിഴ്‌നാട്ടില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 20 ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണം നടത്തും. കോണ്‍ഗസിനെതിരെ ഡിഎംകെ ഉന്നയിച്ച ആരോപണങ്ങളാണ് പ്രവര്‍ത്തകരെ ഇത്തരമൊരു തീരുമാനം എടുക്കുന്നതിലേയ്ക്ക് എത്തിച്ചത്.

English summary
Tamil Nadu Congress against any tie-up with DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X