കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് സര്‍ക്കാര്‍ ജയലളിതയെ 10 വര്‍ഷത്തേക്ക് അയോഗ്യയാക്കി

Google Oneindia Malayalam News

ചെന്നൈ: അണ്ണാ ഡി എം കെയുടെ എല്ലാമെല്ലാമാണ് കുമാരി ജയലളിത. തമിഴ്‌നാട് ഭരിക്കുന്നത് ജയ കൈവെളളയില്‍ കൊണ്ടു നടക്കുന്ന അണ്ണാ ഡി എം കെയും. പക്ഷേ ഇതുകൊണ്ടൊന്നും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ എന്ന് കവി പാടിയത് പോലെ ജയലളിതയെ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ നിന്നും അയോഗ്യയാക്കി.

<strong>Read Also: ജയലളിതയ്ക്ക് ജാമ്യം; ശിക്ഷ സ്റ്റേ ചെയ്തു</strong>Read Also: ജയലളിതയ്ക്ക് ജാമ്യം; ശിക്ഷ സ്റ്റേ ചെയ്തു

തമിഴ്‌നാട് അസംബ്ലിയില്‍ നിന്നും പത്ത് വര്‍ഷത്തേക്കാണ് ജയലളിതയെ സര്‍ക്കാര്‍ അയോഗ്യയാക്കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി നാല് വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയാണ് നടപടി. ശിക്ഷാ കാലാവധിയായ നാല് വര്‍ഷവും ശേഷം ആറ് വര്‍ഷവും ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. നവംബര്‍ എട്ടാം തീയതിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവിട്ടത്.

jayalalithaa-support

കോടതി വിധി വന്ന സെപ്തംബര്‍ 27 മുതല്‍ പത്ത് വര്‍ഷത്തേക്കാണ് അയോഗ്യത. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ എട്ട് പ്രകാരം ശിക്ഷാ കാലാവധി കഴിഞ്ഞ് ആറ് വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല. ജയലളിതയുടെ അസംബ്ലി മണ്ഡലമായ ശ്രീരംഗം സെപ്തംബര്‍ 27 മുതല്‍ ഒഴിവ് വന്നതായും വിജ്ഞാപനം പറയുന്നു.

<strong>Read Also: ജാമ്യം കിട്ടിയെങ്കിലും ജയ കുടുങ്ങും</strong>Read Also: ജാമ്യം കിട്ടിയെങ്കിലും ജയ കുടുങ്ങും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ബെംഗളൂരു കോടതി നാല് വര്‍ഷം തടവിനും 100 കോടി രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ജയലളിതയ്ക്ക് പകരം അണ്ണാ ഡി എം കെ നേതാവ് ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. സുപ്രീം കോടതി ജാമ്യം നല്‍കിയ ജയലളിത ഇപ്പോള്‍ ചെന്നൈയിലെ വീട്ടിലാണ്.

<strong>Read Also: ജയലളിത ജയില്‍ മോചിത</strong>Read Also: ജയലളിത ജയില്‍ മോചിത

English summary
Tamil Nadu government disqualifies former chief minister Jayalalithaa from contesting polls for 10 years&#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X