പത്ത് ബില്ലുകള്‍ ഒപ്പിടാതെ തിരിച്ചയച്ച് തമിഴ്‌നാട് ഗവര്‍ണര്‍, പ്രത്യേക സഭാ സമ്മേളനം വിളിച്ച് സ്പീക്കർ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും ഡിഎംകെ സര്‍ക്കാരും തമ്മിലുളള പോര് മുറുകുന്നു. സര്‍ക്കാര്‍ അയച്ച പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ . കഴിഞ്ഞ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ പാസ്സാക്കിയ രണ്ട് ബില്ലുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം സുപ്രീം കോടതി തമിഴ്‌നാട്, പഞ്ചാബ് ഗവര്‍ണര്‍മാരെ ബില്ലുകളില്‍ ഒപ്പിടാത്തത് സംബന്ധിച്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ കാലതാമസം വരുത്തുന്നതായി പരാതിപ്പെട്ടാണ് പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാരുകളുടെ പരാതികള്‍ അതീവ ഗൗരവമുളള വിഷയമാണെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ സ്പീക്കര്‍ എം അപ്പാവു പ്രത്യേക സഭാ സമ്മേളനം ശനിയാഴ്ച വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ പത്ത് ബില്ലുകളും ഗവര്‍ണര്‍ക്ക് തിരിച്ചയക്കും. ഇതോടെ ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനാകും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വിലവെയ്ക്കാതെ ബിജെപി നിയോഗിച്ച ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാതെ വികസനം തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications