കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്റെ പാര്‍ട്ടി ഇതിഹാസ നേതാവിന്റെ ജന്മദിനത്തില്‍, അണ്ണാഡിഎംകെയെ പൂട്ടാന്‍ തലൈവര്‍

Google Oneindia Malayalam News

ചെന്നൈ; രണ്ടും കല്‍പ്പിച്ചാണ് രജനീകാന്തിന്റെ വരവ്. ഭരണകക്ഷിയായ അണ്ണാഡിഎംകെയെ തന്നെ നേരിടാനാണ് ഈ വരവ്. പുതിയ പാര്‍ട്ടി എംജിആര്‍ ജന്മദിനത്തില്‍ തന്നെ വരുമെന്നാണ് സൂചനകള്‍. ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ദുര്‍ബലരായി നില്‍ക്കുന്ന പാര്‍ട്ടിയുടെ വോട്ടുബാങ്കാണ് രജനി ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. കമല്‍ ഹാസനും രജനിയും കഴിഞ്ഞ ദിവസങ്ങളിലായി എംജിആറിന്റെ നേതൃപാടവത്തെ ഏറ്റെടുക്കാന്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് കണ്ടിരിക്കുന്നത്. ഇവര്‍ ഒന്നിക്കുമെന്ന സൂചനകളും ഇത് നല്‍കുന്നു.

മൂന്ന് തിയതികള്‍

മൂന്ന് തിയതികള്‍

രജനീകാന്ത് മൂന്ന് തിയതികളാണ് പാര്‍ട്ടി പ്രഖ്യാപനത്തിനായി മുന്നില്‍ കണ്ടിരിക്കുന്നത്. ജ്യോതിഷ ശാസ്ത്രപ്രകാരമാണോ ഈ ദിവസങ്ങളെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജനുവരി 14, 17, 21 തിയതികളാണ് മുന്നിലുള്ളത്. ഇതിലൊന്നില്‍ എന്തായാലും പാര്‍ട്ടി പ്രഖ്യാപനമുണ്ടാവും. ജനുവരി 14 തമിഴ്‌നാട്ടിനെ സംബന്ധിച്ച് വലിയ ആഘോഷത്തിന്റെ ദിവസമാണ്. അന്നാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഈ ദിവസം പ്രഖ്യാപിച്ചാല്‍ രജനിയുടെ പാര്‍ട്ടി വലിയ വിജയമാകും എന്ന പ്രതീക്ഷയും അണികള്‍ക്കുണ്ട്.

എംജിആറിനെ ഇങ്ങെടുത്തു

എംജിആറിനെ ഇങ്ങെടുത്തു

ഡിസംബര്‍ 17 രണ്ട് ആഘോഷ ദിവസങ്ങള്‍ എത്തുന്നുണ്ട്. അണ്ണാഡിഎംകെ സ്ഥാപകന്‍ കൂടിയായ എംജിആറിന്റെ ജന്മദിനമാണ് അന്ന്. പൊങ്കല്‍ ദിനം അവസാനിക്കുന്നതും അന്നാണ്. അതുകൊണ്ട് അണ്ണാഡിഎംകെയെ വെല്ലുവിളിച്ച് കൊണ്ട് ഈ ദിനം തന്നെ രജനി തിരഞ്ഞെടുക്കുമെന്നാണ് സൂചന. ഡിസംബര്‍ 31ന് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. എംജിആറിന്റെ ശരിക്കുമുള്ള പിന്തുടര്‍ച്ചക്കാരന്‍ താനാണെന്ന തരത്തിലാണ് രജനിയുടെ ഓരോ പ്രഖ്യാപനങ്ങളും നടക്കുന്നത്.

ആരുമായും സഖ്യമില്ല

ആരുമായും സഖ്യമില്ല

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും കൈകോര്‍ക്കില്ലെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്നെ രജനി ഡിഎംകെയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡിഎംകെ മുന്‍ അധ്യക്ഷന്‍ കരുണാനിധിയുമായി വളരെ അടുപ്പമുണ്ടായിരുന്നു രജനിക്ക്. രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ആശീര്‍വാദം തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു രജനി. അണ്ണാഡിഎംകെയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് രജനി. ഡിഎംകെയിലെ വിമത നേതാവ് അഴഗിരിയുമായി അടുത്ത ബന്ധമുണ്ട് സ്റ്റാലിന്.

മക്കള്‍ മണ്ഡ്രത്തിന് എതിര്‍പ്പ്

മക്കള്‍ മണ്ഡ്രത്തിന് എതിര്‍പ്പ്

രജനിയുടെ മക്കള്‍ മണ്ഡ്രം ഇപ്പോള്‍ തന്നെ എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. മക്കള്‍ സേവൈ കച്ചി എന്നാണ് പാര്‍ട്ടി പേരിടാന്‍ പോകുന്നത്. എന്നാല്‍ ഒരു കര്‍ഷക സംഘടന ഇതിനെതിരെ രംഗത്തുണ്ട്. മക്കള്‍ സേവൈ ഇയക്കം എന്നാണഅ ഈ സംഘടനയുടെ പേര്. ഈ പേര് അനുവദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടി തങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ ഈ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി കാരണം മങ്ങിപോകുമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ രജനി പിന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടില്ല.

രജനിയുടെ നീക്കം

രജനിയുടെ നീക്കം

രജനി ചെന്നൈ തട്ടകമായി മുന്നില്‍ കണ്ടാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്. പുറത്തുനിന്ന് വന്നവരെ പോസ്റ്ററുകളില്‍ അടക്കം രജനി ഉള്‍പ്പെടുത്തുന്നില്ല. ബിജെപിയുടെ സാന്നിധ്യത്തെ പരമാവധി പാര്‍ട്ടിയില്‍ കുറയ്ക്കാനാണ് നീക്കം. തേനി അടക്കമുള്ള ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സാന്നിധ്യവും രജനി ലക്ഷ്യമിടുന്നുണ്ട്. അണ്ണാഡിഎംകെയുടെ പരമ്പരാഗത പോക്കറ്റുകളില്‍ വിള്ളല്‍ വീഴ്ത്തുകയാണ് രജനിയുടെ ലക്ഷ്യം. ഇതിലൂടെ ഡിഎംകെയെ പരോക്ഷമായി സഹായിക്കുന്ന സമീപനവും രജനി സ്വീകരിക്കും.

Recommended Video

cmsvideo
അടിമുടി മാറ്റങ്ങളുമായി തലൈവർ | Oneindia Malayalam

English summary
tamil nadu: rajinikanth may announce his party on mgr's birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X