കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു സംഘടനയുടെ ഭീഷണി; താലിയെക്കുറിച്ചുള്ള ചര്‍ച്ച തമിഴ് ചാനല്‍ നിര്‍ത്തിവെച്ചു

  • By Gokul
Google Oneindia Malayalam News

ചെന്നൈ: സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നു കാട്ടി തമിഴ് നാട്ടിലെ ഹിന്ദു സംഘടന പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് 'പുതിയ തലമുറൈ' എന്ന തമിഴ് ന്യൂസ് ചാനലിലെ ടോക്ക്‌ഷോയുടെ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. സ്ത്രീകള്‍ താലി ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരുന്നു പരിപാടി.

'ഉറക്ക സൊല്ലുങ്കല്‍' എന്ന ടോക്ക് ഷോയിലെ പരിപാടിയെക്കുറിച്ചുള്ള പ്രമോ ചാനല്‍ പ്രക്ഷേപണം ചെയ്തതുമുതല്‍ പലഭാഗത്തുനിന്നും മുറുമുറപ്പ് ഉയര്‍ന്നിരുന്നു. ഞായറാഴ്ച പരിപാടി പ്രക്ഷേപണം ചെയ്യുമെന്ന് ഉറപ്പായതോടെ പലരും ചാനല്‍ ഓഫീസില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഏതാണ്ട് 3,500ല്‍ അധികം ഫോണ്‍ കോളുകളാണ് പരിപാടിക്കെതിരെ എത്തിയതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.

chennai

ഭര്‍ത്താവ് ഇപേക്ഷിച്ച ഒരു സ്ത്രീ താലി ആവശ്യമുണ്ടോയെന്ന് ചോദിക്കുന്നതും മറ്റൊരു സ്ത്രീ താലിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നതും പ്രമോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു ഹിന്ദു സംഘടനയുടെ നിര്‍ദ്ദേശം.

താലിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതിന്റെ പ്രസക്തി എന്താണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയും ചോദിക്കുന്നു. ഹിന്ദുക്കള്‍ക്കെതിരെ ചര്‍ച്ച നടത്തുന്നവര്‍ മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കന്യാസ്ത്രികള്‍ കുരിശ് ധരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. ചാനല്‍ ഓഫീസിലേക്ക് ഹിന്ദു സംഘടനകള്‍ പ്രതിഷേധ പ്രകടനവും നടത്തി.

English summary
Tamil news channel's Thaali talk show; Hindu groups and BJP block telecast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X